Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൂമിയിൽ നിങ്ങളുടെ പേര്...

ഭൂമിയിൽ നിങ്ങളുടെ പേര് തെളിയുമോ? ഇൻസ്റ്റഗ്രാമിൽ തരംഗമായി നാസയുടെ ലാൻഡ്‌സാറ്റ് ട്രെൻഡ്

text_fields
bookmark_border
ഭൂമിയിൽ നിങ്ങളുടെ പേര് തെളിയുമോ? ഇൻസ്റ്റഗ്രാമിൽ തരംഗമായി നാസയുടെ ലാൻഡ്‌സാറ്റ് ട്രെൻഡ്
cancel

ഭൂമിയിൽ നിങ്ങളുടെ പേര് എഴുതിയാൽ എങ്ങനെയുണ്ടാകും? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്ന ഇക്കാര്യം യാതാർഥ്യമാക്കിയെങ്കിലോ! നാസയുടെ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് ഭൂമിയിൽ സ്വന്തം പേരോ മറ്റെന്തെങ്കിലും വാക്കുകളോ കണ്ടെത്തുന്ന ട്രെന്‍റ് ആണിപ്പോൾ ഇന്‍സ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. വെറും ഗ്രാഫിക്സല്ല ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് വാക്കുകൾ നിർമ്മിക്കാം. ലാന്‍ഡ്സാറ്റ് ദൗത്യത്തിലൂടെ ശാസ്ത്രജ്ഞർ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് വാക്കുകൾ നിർമ്മിക്കുന്ന സംവിധാനം 2022 ൽ ദൗത്യത്തിന്‍റെ 40ആം വാർഷികത്തിലാണ് ആദ്യമായി അവതരിപ്പിച്ചത്. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ Z വരെയുള്ള അക്ഷരങ്ങളോട് സാമ്യമുള്ള നദികൾ, പർവ്വതങ്ങൾ, മഞ്ഞുമലകൾ എന്നിവ അടങ്ങിയതാണ്. 2022 മുതൽ എല്ലാ ഭൗമദിനത്തിലും നാസ ഇത്തരമൊരു പ്രചാരം നടത്തുന്നുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമിൽ വൈറലായതോടെ വീണ്ടും ട്രെന്‍റ് ആയിരിക്കുകയാണ്. നാസയുടെ യുവർ നേം ഇന്‍ ലാന്‍ഡ്സാറ്റ് എന്ന വെബസൈറ്റിലുടെയാണ് ഈ സേവനം ലഭ‍്യമാകുന്നത്.

എങ്ങനെ നിങ്ങളുടെ പേര് ലാൻഡ്‌സാറ്റ് ചിത്രങ്ങളിലൂടെ കണ്ടെത്താം?

  • ഗൂഗിളിൽ `Your Name in Landsat' എന്ന് സെർച്ച് ചെയ്യുകയോ അല്ലെങ്കിൽ നാസയുടെ ഔദ്യോഗിക ലാൻഡ്‌സാറ്റ് പേജിലെ ലിങ്കിൽ നേരിട്ട് പോകുകയോ ചെയ്യാം.
  • വെബ്സൈറ്റിൽ കാണുന്ന സെർച്ച് ബോക്സിൽ നിങ്ങളുടെ പേരോ അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന വാക്കോ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക.
  • നിങ്ങൾ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരത്തിനും പകരമായി ബഹിരാകാശത്ത് നിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങളിൽ ആ അക്ഷരത്തിന്റെ ആകൃതിയിലുള്ള സ്ഥലങ്ങൾ (നദികൾ, പർവതങ്ങൾ, റോഡുകൾ തുടങ്ങിയവ) വെബ്സൈറ്റ് കാണിച്ചുതരും. ഉദാഹരണത്തിന് 'S' എന്ന അക്ഷരത്തിന് വളഞ്ഞുപുളഞ്ഞ ഒരു നദിയുടെ ചിത്രമാകും ലഭിക്കുക.
  • ഒരേ അക്ഷരത്തിന് തന്നെ ഒന്നിലധികം ചിത്രങ്ങൾ ലഭ്യമായിരിക്കും. അക്ഷരത്തിന് മുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആകൃതിയുള്ള ചിത്രം മാറ്റാൻ സാധിക്കും.
  • പേര് പൂർണ്ണമായ ശേഷം ആ ചിത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയായോ പോസ്റ്റായോ ഷെയർ ചെയ്യാം.

ഭൂമിയുടെ പ്രകൃതിദത്തമായ അടയാളങ്ങളിലൂടെ സ്വന്തം പേര് കാണുന്നത് ഒരു പ്രത്യേകം കൗതുകം സൃഷ്ടിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളെ സാധാരണക്കാർക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കാൻ നാസ അവതരിപ്പിച്ച ഈ രസകരമായ മാർഗ്ഗം ഇപ്പോൾ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഭൂമിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഭൗമദിനത്തോടനുബന്ധിച്ച് ഇത്തരം പ്രചാരണങ്ങൾ നാസ നടത്തുന്നത്.

ദശകങ്ങളായി ഭൂമിയിലുണ്ടായ മാറ്റങ്ങൾ താരതമ്യം ചെയ്യാനും വിളകളുടെ ആരോഗ്യവും കൃഷിഭൂമിയുടെ വ്യാപ്തിയും നിരീക്ഷിക്കാനും. കാട്ടുതീ, പ്രളയം തുടങ്ങിയവയുടെ പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വിലയിരുത്തുകയുമാണ് ലാന്‍ഡ് സാറ്റ് ദൗത്യത്തിന്‍റെ ലക്ഷ‍്യം. ലാൻഡ്‌സാറ്റ് ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങൾ വെറും മാപ്പുകൾ മാത്രമല്ല. എന്നിവ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മനോഹരമായ പെയിന്റിംഗുകൾ പോലെ തോന്നുന്ന മരുഭൂമികൾ, നദികൾ, പർവതനിരകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ നാസ 'എർത്ത് ആസ് ആർട്ട്' എന്ന പേരിൽ പങ്കുവെക്കാറുണ്ട്. ഇത് ഇൻസ്റ്റഗ്രാം റീലുകളിലും പോസ്റ്റുകളിലും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നു. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനൊപ്പം തന്നെ സാങ്കേതികവിദ്യയെ എത്ര മനോഹരമായി ഇതിനായി ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediaInstagramnasa
News Summary - Will your name appear on Earth? NASA's Landsat trend goes viral on Instagram
Next Story