Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു
cancel
camera_alt

Image: nasa

Homechevron_rightTECHchevron_rightSciencechevron_rightസുൽത്താൻ അൽ നിയാദിയുടെ...

സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു

text_fields
bookmark_border

ദു​ബൈ: എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. പുതിയ തീയതിയും സമയവും പിന്നീട്​ അറിയിക്കുമെന്ന്​ നാസ അറിയിച്ചു. അ​മേ​രി​ക്ക​യി​ലെ ​​ഫ്ലോ​റി​ഡ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ നി​ന്ന്​ യു.എ.ഇ സമയം രാവിലെ 10.45ന്​​ റോക്കറ്റ്​ വിക്ഷേപിക്കുമെന്നായിരുന്നു​ അറിയിച്ചിരുന്നത്​. ഇതിനായി യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.


വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍ററിൽ എത്തിയിരുന്നു. എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു.

ആ​റു​മാ​സം നീ​ളു​ന്ന ദൗ​ത്യ​ത്തി​നാണ്​ നിയാദി അടക്കം നാല്​ പേർ തയാറെടുക്കുന്നത്​​. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് ഒ​പ്പ​മു​ള്ള​ത്. എ​ൻ​ഡീ​വ​ർ എ​ന്ന സ്പേ​സ് എ​ക്സ് ഡ്രാ​ഗ​ൺ ബ​ഹി​രാ​കാ​ശ പേ​ട​കം വഹിക്കുന്നത്​ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റാണ്​. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ൽ 250 ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തും. ഇ​വ​യി​ൽ 20 പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ത​ന്നെ​യാ​ണ്​ നി​ർ​വ​ഹി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpaceXNasaUAE space missionSultan Al Neyadi
News Summary - UAE space mission: Sultan Al Neyadi's launch called off
Next Story