Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണം അവസാന നിമിഷം മാറ്റി

text_fields
bookmark_border
യാത്രികർ പേടകത്തിനുള്ളിൽ കയറി തയാറെടുപ്പ് നടത്തിയിരുന്നു
സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണം അവസാന നിമിഷം മാറ്റി
cancel

വാഷിങ്ടൺ: എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം സാങ്കേതിക പ്രശ്നം കാരണം സ്പേസ് എക്സ് ഫാൽക്കൻ 9 റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ച 1.45നായിരുന്നു വിക്ഷേപണം നിശ്ചിയിച്ചിരുന്നത്. പുതിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് നാസ അറിയിച്ചു.

യു.എ.ഇ പൗരൻ സുൽത്താൻ അൽ നിയാദി, നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നീ യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സാങ്കേതിക കാരണത്താൽ വിക്ഷേപണം മാറ്റിയത്. ഫാൽക്കൺ 9 റോക്കറ്റ് വഹിക്കുന്ന എൻഡീവർ എന്ന സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് നാലംഗ സംഘം യാത്രക്കൊരുങ്ങിയത്.

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറുമാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The SpaceX rocket launch was postponed at the last minute
Next Story