Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightയു.എ.ഇയുടെ...

യു.എ.ഇയുടെ ചാന്ദ്രദൗത്യം 'റാശിദ്​' റോവർ വിക്ഷേപണം വീണ്ടും നീട്ടി

text_fields
bookmark_border
rashid rover
cancel

ദുബൈ: സാ​ങ്കേതിക കാരണങ്ങളാൽ യു.എ.ഇയുടെ ചാന്ദ്രദൗത്യമായ 'റാശിദ്​' റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റി. വ്യാഴാഴ്ച ഉച്ചക്ക്​ 12.37ന്​ വിക്ഷേപണം നടക്കുമെന്ന്​ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ പുതുക്കിയ സമയം പിന്നീട്​ അറിയിക്കുമെന്ന അറിയിപ്പോടെയാണ്​ അധികൃതർ മാറ്റം അറിയിച്ചിട്ടുള്ളത്​​.

ബുധനാഴ്ച ഉച്ചക്ക്​ 12.39ന്​ വിക്ഷേപണം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വ്യാഴാഴ്ചത്തേക്ക്​ മാറ്റുകയായിരുന്നു. റാശിദിന്‍റെ വിക്ഷേപണത്തിന്​ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്​പേസ്​ സെന്‍ററിൽ നിന്നാണ്​ റാശിദ്​ റോവറിന്‍റെ വിക്ഷേപണം നിഷ്​ചയിച്ചിരിക്കുന്നത്​. അറബ്​ ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമാണിത്​. അടുത്ത വർഷം ഏപ്രിലോടെ ദൗത്യം പൂർത്തിയാക്കമെന്നാണ്​ കരുതുന്നത്​.

ഐ സ്പേസാണ്​ 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്​. ഈ ലാൻഡറിലാണ്​​ 'റാശിദി​'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍ററിലെ എൻജിനീയർമാരാണ്​ റാശിദ്​ റോവർ നിർമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lunar missionUAERashid rover
News Summary - The launch of the UAE's lunar mission 'Rashid' rover has been extended again
Next Story