Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right‘ചാന്ദ്രയുദ്ധ’ത്തിന്റെ...

‘ചാന്ദ്രയുദ്ധ’ത്തിന്റെ കാലം

text_fields
bookmark_border
‘ചാന്ദ്രയുദ്ധ’ത്തിന്റെ കാലം
cancel

നീ​ ൽ ആം​സ്​േ​ട്രാ​ങ്ങി​നെ അ​റി​യാ​ത്ത​വ​രു​ണ്ടാ​കു​മോ? ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി ശാ​സ്​​ത്ര​ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം തു​റ​ന്ന മ​ഹാ​നാ​ണ് ആം​സ്​േ​ട്രാ​ങ്. 1969 ജ​ൂലൈ 20നാ​ണ് അ​ദ്ദേ​ഹ​വും എ​ഡ്വി​ൻ ആ​ൽ​ഡ്രി​നും ച​ന്ദ്ര​നി​ലി​റ​ങ്ങി​യ​ത്. അ​തി​നു​ശേ​ഷം, ര​ണ്ടുവ​ർ​ഷ​ത്തി​നി​ടെ 15 പേ​ർ​കൂ​ടി ചാ​ന്ദ്ര​യാ​ത്ര ന​ട​ത്തി. അ​തി​ൽ പ​ത്തുപേ​ർ അ​തിെ​ൻ​റ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​ക​യും ചെ​യ്തു. പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും അ​വി​ടെ ന​ട​ത്തി. ചി​ല​ർ അ​വി​ടേ​ക്ക് കു​ഞ്ഞു​കാ​റു​ക​ൾ (റോ​വ​റു​ക​ൾ ) കൊ​ണ്ടു​പോ​യി ച​ന്ദ്രോപ​രി​ത​ല​ത്തി​ൽ ഓ​ടി​ച്ചു. അ​വി​ടെ​നി​ന്ന് പാ​റ​ക​ളും മ​ണ്ണും (റി​ഗോ​ലി​ത്തു​ക​ൾ) ഭൂ​മി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. 300 കി​ലോ​ഗ്രാം റി​ഗോ​ലി​ത്തു​ക​ൾ ഭൂ​മി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യ നാ​സ ആ​വി​ഷ്ക​രി​ച്ച അ​പ്പോ​ളോ പ​ദ്ധ​തി വ​ഴി​യാ​യി​രു​ന്നു ഇ​വ​രൊ​ക്കെ​യും ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ന്ന​ത്. 1971നു​ശേ​ഷം, നാ​സ ച​ന്ദ്ര​നി​ലേ​ക്ക് മ​നു​ഷ്യ​രെ അ​യ​ച്ചി​ല്ല. അ​പ്പോ​ളോ പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ വി​ശ​ക​ല​ന​മാ​ണ് പ്ര​ധാ​ന​മാ​യും പി​ന്നീ​ട് ന​ട​ന്ന​ത്. മാ​ത്ര​മ​ല്ല, അ​വ​രു​ടെ​ശ്ര​ദ്ധ പി​ന്നീ​ട് ചൊ​വ്വ​യി​ലേ​ക്ക് പ​തി​യു​ക​യും ചെ​യ്തു. ഇ​ന്ത്യ​യ​ട​ക്കം മ​റ്റു രാ​ജ്യ​ങ്ങ​ളും ച​ന്ദ്ര​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യെങ്കി​ലും അ​വി​ടേ​ക്ക് ആ​രെ​യെ​ങ്കി​ലും അ​യ​ക്കാ​നു​ള്ള ധൈ​ര്യം കാ​ണി​ച്ചി​ല്ല.

എന്നാൽ, 2010നുശേഷം ഒരിക്കൽകൂടി ശാസ്ത്രലോകം അതിന്റെ ഫോക്കസ് ചന്ദ്രനിലേക്ക് തിരിച്ചിരിക്കുന്നു. പണ്ട് സോവിയറ്റ് യൂനിയനും യു.എസും തമ്മിൽ ശീതയുദ്ധം നടന്നപ്പോഴാണ് അതിന്റെ ഭാഗമായി ‘ചാന്ദ്രയുദ്ധം’ അരങ്ങേറിയത്. അങ്ങനെയാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിലെത്തിയത്. ഇ​പ്പോൾ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടുമൊരു മത്സരത്തിന് ആരംഭം കുറിച്ചിരിക്കുന്നു.

അന്താരാഷ്ട്ര ചാന്ദ്രദിനം?

നീൽ ആംസ്ട്രോങ് ച​ന്ദ്രനിൽ കാലുകുത്തിയത് യു.ടി.സി സമയക്രമം (Coordinated Universal Time) അനുസരിച്ച് 1969 ജൂലൈ 21ന് പുലർച്ച 12 മണി കഴിഞ്ഞാണ്. സാ​ങ്കേതികമായി ജൂലൈ 21 എന്ന് പറയാമെങ്കിലും, ആഗോളതലത്തിൽ യു.എൻ ഉൾപ്പെടെ ഈ ചരിത്രദിനം അടയാളപ്പെടുത്തിയിട്ടുള്ളത് ജൂലൈ 20 എന്നാണ്. അതുകൊണ്ടുതന്നെ, ഈ ചരിത്രസംഭവത്തിന്റെ ഓർമപുതുക്കുന്ന ചാന്ദ്രദിനാചരണവും ജൂലൈ 20നാണ്.

ആർട്ടിമിസ്

2017ൽ യൂ​​​​റോ​​​​പ്യ​​​​ൻ സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി, ജ​​​​പ്പാ​​​​ൻ എ​​​​യ്റോ​​​​സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി, ക​​​​നേ​​​​ഡി​​​​യ​​​​ൻ സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി എ​​​​ന്നീ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​ക്കൂടിയുള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​ നാസ ആരംഭിച്ച പദ്ധതിയാണ് ആർട്ടിമിസ്. ചന്ദ്രനിൽ ഒരിക്കൽകൂടി മനുഷ്യനെ ഇറക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അവസാനത്തെ മനുഷ്യ ചാന്ദ്രദൗത്യമായ അ​​​പ്പോ​​​ളോ 17ന്റെ 50ാം ​​​വാ​​​ർ​​​ഷി​​​ക​​​മാ​​​യി​​​രു​​​ന്ന 2022ൽ ​​​ആ​​​ർ​​​ട്ടി​​​മി​​​സ് 1 എ​ന്ന ആ​ളി​ല്ലാ പേ​ട​കം വി​​​ക്ഷേ​​​പി​​​ച്ചു. ന​​​​വം​​​​ബ​​​​ർ 16ന് ​​​​ഒ​​​​റി​​​​യോ​​​​ൺ എ​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​ പേ​​​​ട​​​​ക​​​​വു​​​​മാ​​​​യി കു​​​​തി​​​​ച്ച എ​​​​സ്.​​​​എ​​​​ൽ.​​​​എ​​​​സ് റോ​​​​ക്ക​​​​റ്റ് നാ​​​ലുദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ച​​​​ന്ദ്ര​​​​ന്റെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി. ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​മ്പ​​​​തി​​​​നാ​​​​യി​​​​രം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ ച​​​​ന്ദ്ര​​​​നെ വ​​​​ലം​​​വെ​​​​ച്ച് നിരവധി ചിത്രങ്ങളും വിഡിയോകളും പേടകം പകർത്തി. ഡി​​​​സം​​​​ബ​​​​ർ 11ന് ​ഓ​​​​റി​​​​യോ​​​​ൺ ഭൂ​​​​മി​​​​യി​​​​ൽ സു​ര​ക്ഷി​ത​മാ​യി പ​തി​ച്ച​തോ​ടെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി.

രണ്ടാം ഘട്ടമായ ആർട്ടിമിസ് 2 വിക്ഷേപിച്ചത് 2026 ഏപ്രിൽ ഒന്നിനായിരുന്നു. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ് സെ​ന്റ​റി​ൽ​നി​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച ദൗത്യത്തിൽ യു.​എ​സ് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​യ റെ​​​യ്ഡ് വി​​​സ്മാ​​​ൻ (ക​മാ​ൻ​ഡ​ർ), വി​​​ക്ട​​​ർ ഗ്ലോ​​​വ​​​ർ (പൈ​ല​റ്റ്), ക്രി​​​സ്റ്റീ​​​ന കോ​​​ച്ച് (മി​ഷ​ൻ സ്​​പെ​ഷ​ലി​സ്റ്റ്), ക​നേ​ഡി​യ​ൻ സ്​​പേ​സ്‍ ഏ​ജ​ൻ​സി​യു​ടെ ജെ​റ​മി ഹാ​ൻ​സ​ൻ എ​ന്നി​വ​രാ​ണ് ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ക്രി​സ്റ്റീ​ന​യു​ടെ സാ​ന്നി​ധ്യ​ത്തോ​ടെ ഇ​താ​ദ്യ​മാ​യി ഒ​രു വ​നി​ത ച​ന്ദ്ര​നി​ലേ​ക്ക് തി​രി​ച്ചുവെന്ന റെക്കോഡും ഈ ​ദൗ​ത്യം സ്വന്തമാക്കി. പത്തുദിവസത്തെ ദൗത്യത്തിൽ യാ​ത്രികർ ചന്ദ്രനിലിറങ്ങിയില്ല. പ​ക​രം, ച​ന്ദ്ര​നെ​ചു​റ്റി (ഫ്ലൈ​ബൈ) 11ാം നാൾ ഭൂ​മി​യി​ലേക്ക് മടങ്ങി. ഭൂ​മി​യി​ൽ​നി​ന്ന് 406771 കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​രെ ഒ​റി​യോ​ൺ​ പേ​ട​കം സഞ്ചരിച്ചു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രയാണിത്. ആർട്ടിമിസ് 3 അടുത്ത വർഷം വിക്ഷേപിക്കും. അതിലെ യാത്രികരും ചന്ദ്രനിലിറങ്ങില്ല. എന്നാൽ, 2028ൽ വിക്ഷേപിക്കുന്ന ആർട്ടിമിസ് 4ലെ യാത്രികർക്കായിരിക്കും ചന്ദ്രനിലിറങ്ങാനുള്ള ഭാഗ്യമുണ്ടാവുക. അതിന്റെ മുന്നൊരുക്കങ്ങളാണ് ഇപ്പോഴത്തെ യാത്രകൾ.

ചൈനയുടെ അതിവേഗ മുന്നേറ്റം

ചൈന കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബഹിരാകാശ രംഗത്ത് വൻ കുതിപ്പാണ് നടത്തിയത്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് മ​​​​റ്റൊ​​​​രു സാ​​​​മ്രാ​​​​ജ്യം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ​​വ​​ർ. തി​​​​യാ​​​​ങ്ഗോ​​​​ങ് എ​​​​ന്ന പേ​​​​രി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​യി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം സ്ഥാ​​​​പി​​​​ച്ച ചൈ​​​​ന 2021ൽ​​​ത​​​ന്നെ അ​​​​വി​​​​ടേ​​​​ക്ക് മൂ​​​​ന്നു യാ​​​​ത്രി​​​​ക​​​​രെ എ​​​​ത്തി​​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷ​​​വും അ​​​വി​​​ടെ ആ​​​ളു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു മ​​​ട​​​ങ്ങി.

ചൈ​​​ന​​​യു​​​ടെ ചാ​​​ന്ദ്ര​പ​​​ദ്ധ​​​തി​​​യാ​​​ണ് ഷാ​​​ങ്ങെ. 2021ൽ ​​ഷാ​​​​​​​ങ്ങെ-5 എ​​​​​​​ന്ന പേ​​​​​​​ട​​​​​​​കം ച​​​​​​​ന്ദ്ര​​​​​​​നി​​​​​​​ൽ​​​​​​​നി​​​​​​​ന്ന്​ ക​​​​​​​ല്ലും മ​​​​​​​ണ്ണും ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി. ഈ ദൗത്യത്തിലൂടെ, ചന്ദ്രന്റെ മറുവശത്ത് ലാൻഡർ ഇറക്കിയ ആദ്യ രാജ്യമെന്ന നേട്ടവും ചൈന സ്വന്തമാക്കി. 2030ന് ​​​മു​​​മ്പാ​​​യി മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലെ​ത്തി​ക്കു​മെ​ന്ന് ചൈ​ന​ അ​വ​കാ​ശ​പ്പെ​ടു​ന്നു. ചൈനീസ് ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ ഇറക്കാനും പിന്നീട് റഷ്യയുമായി ചേർന്ന് അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുമാണ് ബെയ്ജിങ്ങിന്റെ ലക്ഷ്യം. അമേരിക്കയുടെ ആർട്ടിമിസ് പദ്ധതിക്ക് സമാന്തരമായ വലിയ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഒരുപക്ഷേ, അമേരിക്കക്കുമുമ്പേ ചൈന മനുഷ്യനെ ചന്ദ്രനിലിറക്കിയാലും അത്ഭുതപ്പെടാനില്ല.

നമ്മുടെ ചാന്ദ്രയാൻ

ചന്ദ്രയാൻ-3 വിജയത്തോടെ ഇന്ത്യ ആഗോള ബഹിരാകാശ ശക്തികളുടെ പട്ടികയിൽ പുതിയ സ്ഥാനം നേടി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ രാജ്യമെന്ന ചരിത്ര നേട്ടം ഐ.എസ്.ആർ.ഒ സ്വന്തമാക്കി.

ഇപ്പോൾ ചാന്ദ്രയാൻ-4, ചാന്ദ്ര സാമ്പിൾ മടക്കിക്കൊണ്ടുവരുന്ന ദൗത്യങ്ങൾ, മനുഷ്യ ബഹിരാകാശ പദ്ധതി ഗഗൻയാൻ, ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങൾ എന്നിവയാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യങ്ങൾ. കുറഞ്ഞ ചെലവിൽ ഉയർന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഇന്ത്യയുടെ മാതൃക ലോകം ശ്രദ്ധയോടെയാണ് കാണുന്നത്.

സ്വകാര്യ കമ്പനികളുടെ കാലം

മത്സരം ഇനി സർക്കാർ നിയന്ത്രിത ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കിടയിൽ മാത്രമല്ല. സ്വകാര്യ കമ്പനികളും വ്യക്തികളുമെല്ലാം ചാന്ദ്രദൗത്യത്തിനൊരുങ്ങുകയാണ്. ഇലോൺ മസ്കിന്റെ സ്​പേസ് എക്സ്, ബ്ലൂ ഒറിജിൻ, ഫയർഫ്ലൈ എയ്റോ സ്​പേസ് തുടങ്ങിയ സ്വകാര്യ കമ്പനികൾ ചാന്ദ്രദൗത്യങ്ങളിൽ സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencemoonexploration
News Summary - The time of the 'lunar war'
Next Story