Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങിയെന്ന് ഐ.എസ്.ആർ.ഒ; ചന്ദ്രന്‍റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്

text_fields
bookmark_border
moon images
cancel

ബംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങിയതായി ഐ.എസ്.ആർ.ഒ. ലാൻഡർ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകൾ നടത്തിവരികയാണ്. ലാൻഡറിന്‍റെ പ്രവർത്തനം മികച്ച നിലയിൽ പുരോഗമിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.

അതേസമയം, ലാൻഡർ പകർത്തിയ ചന്ദ്രന്‍റെ കൂടുതൽ ചിത്രങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന് 70 കിലോമീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രങ്ങളാണിവ.

ചന്ദ്രന്‍റെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്ന അനുയോജ്യമായ സ്ഥലത്താണ് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്തുക. ആഗസ്റ്റ് 23നാണ് വൈകിട്ട് 5.45നാണ് സോഫ്റ്റ് ലാൻഡിങ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Chandrayaan 3 Mission is on schedule -ISRO
Next Story