എന്തുകൊണ്ട് ചില പൂച്ചകൾ ഉച്ചത്തിൽ കരയുന്നു?
text_fieldsനിങ്ങളുടെ വീട്ടിൽ ഒന്നിലധികം പൂച്ചകളുണ്ടെങ്കിൽ അല്ലെങ്കിൽ പലതരം പൂച്ചകളെ വളർത്തിയിട്ടുണ്ടെങ്കിൽ അവയുടെയെല്ലാം വ്യക്തിത്വം എത്രത്തോളം വ്യത്യസ്തമാണെന്ന് മനസ്സിലാക്കിക്കാണും. ഒരാൾ ഭക്ഷണത്തിനായി വല്ലാതെ കരഞ്ഞേക്കാം. മറ്റൊന്ന് മടിയിൽ കിടന്ന് ഉച്ചത്തിൽ മുരളാം. വാതിൽക്കൽ സന്ദർശകരെ സ്വാഗതം ചെയ്യാം. വേറൊന്ന് ദൂരെ നിന്ന് നിശബ്ദമായി നിരീക്ഷിക്കാൻ ഇഷ്ടപ്പെട്ടേക്കാം. ചില പൂച്ചകൾ കൂടുതൽ സംയമനം പാലിക്കുമ്പോൾ, മറ്റുള്ളവ കൂടുതൽ ‘വില്ലത്തരം’ കാണിക്കുന്നത് എന്തുകൊണ്ടായിരിക്കും?
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ വന്യജീവി ഗവേഷകനായ യുമെ ഒകാമോട്ടോയും സഹപ്രവർത്തകരും നടത്തിയ ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നത് ഇതിന്റെ ഉത്തരം പൂച്ചകളുടെ ജീനുകളിലാണെന്നാണ്. ജപ്പാനിലുടനീളമുള്ള പൂച്ച ഉടമകളോട് അവരുടെ പൂച്ചയെക്കുറിച്ച് ഒരു ചോദ്യാവലി പൂരിപ്പിക്കാനും ഡി.എൻ.എ സാമ്പിൾ പരിശോധനക്ക് അവരുടെ വളർത്തുമൃഗത്തിൽ നിന്ന് സ്വാബ് എടുക്കാനും ആവശ്യപ്പെട്ടു. പൂച്ചകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങളും, മനുഷ്യരെ ലക്ഷ്യംവെച്ചുള്ള അവയുടെ കരച്ചിലും ഉൾപ്പെടെ സർവേയിൽ ഉൾപ്പെടുത്തി.
‘എക്സ്’ ക്രോമസോമുള്ള പൂച്ചകളുടെ ആൻഡ്രോജൻ റിസപ്റ്റർ (എ.ആർ) ജീനിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളോടുള്ള ശരീരത്തിന്റെ പ്രതികരണം നിയന്ത്രിക്കാൻ ഈ ജീൻ സഹായിക്കുന്നു.
ഈ ശ്രേണികളുള്ള ജീൻ എത്രത്തോളം പ്രതികരിക്കുന്നു എന്നതാണ് സ്വഭാവ വ്യതിയാനത്തിന്റെ അിടസ്ഥാനമെന്ന് ഗവേഷകർ കണ്ടെത്തി. ഇവയുടെ ചെറിയ ആവർത്തനങ്ങൾ ആൻഡ്രോജനുകളോട് കൂടുതൽ സംവദിക്കുന്നു. മനുഷ്യരും നായ്ക്കളും ഉൾപ്പെടെയുള്ള മറ്റ് ഇനങ്ങളിൽ എ.ആർ ജീനിലെ ചെറിയ ആവർത്തനങ്ങൾ വർധിച്ച ആക്രമണാത്മകതയുമായും ബാഹ്യാവിഷ്കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഭക്ഷണം നൽകാനോ പുറത്തുവിടാനോ ‘മ്യാവൂ’ പോലുള്ള നേരിട്ടുള്ള കരച്ചിലുകൾ പുറപ്പെടുവിക്കുന്നതിലും ഈ വകഭേദമുള്ള ആൺപൂച്ചകളാണ് ഉയർന്ന സ്കോർ നേടിയത്. അതേസമയം, ജീനിന്റെ നീളമേറിയതും സജീവമല്ലാത്തതുമായ ആവർത്തനങ്ങൾ ഉള്ള പൂച്ചകൾ നിശബ്ദരായിരുന്നു. സാധാരണയായി വിധേയത്വത്തിനായി വളർത്തുന്ന പെഡിഗ്രി ഇനങ്ങളിൽ ഈ വകഭേദം കൂടുതൽ സാധാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

