Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightടെക്നോപാര്‍ക്ക്...

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ് 20 രണ്ടാം ഉപഗ്രഹം വിക്ഷേപിച്ചു

text_fields
bookmark_border
ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ് 20 രണ്ടാം ഉപഗ്രഹം വിക്ഷേപിച്ചു
cancel
camera_alt

ഹെ​ക്‌​സ് 20 ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും

തിരുവനന്തപുരം: തായ് വാനിലെ നാഷനല്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിക്ക് വേണ്ടി ‘കോയോ’ എന്ന സാറ്റലൈറ്റ് നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ് 20. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിംഗ് ഉപഗ്രഹമായ ‘നിള’ വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണ് ഹെക്സ് 20യുടെ ഈ നേട്ടം. സ്പേസ്എക്സിന്‍റെ ട്രാന്‍സ്പോര്‍ട്ടര്‍ -17 ല്‍ കോയോ (കൈനറ്റിക്കല്‍ ഒപ്റ്റിക് യോ ഒബ്സര്‍വര്‍) എന്ന സാറ്റലൈറ്റ് ആണ് ഹെക്സ് 20 നിര്‍മ്മിച്ചത്. ബഹിരാകാശത്ത് എത്തി ഏകദേശം ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്ന് അത് വിജയകരമായി വേര്‍പെട്ടു. 40 മിനിറ്റിനുശേഷം ഹെക്സ് 20യുടെ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്‍ററില്‍ ആദ്യത്തെ ബീക്കണ്‍ സിഗ്നലുകള്‍ ലഭിക്കുകയും ചെയ്തു.

സ്പേസ് എക്സിന്‍റെ ട്രാന്‍സ്പോര്‍ട്ടര്‍ 17ല്‍ ഹെക്‌സ് 20യുടെ ‘കോയോ’ സാറ്റലൈറ്റ്

യു.എസ് സ്വകാര്യ ബഹിരാകാശ സംരംഭമായസ്പേസ് എക്സ് പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്‍റെ (സ്പേസ്എക്സ്) പങ്കാളിത്തത്തോടെയാണ് ഹെക്സ് 20യുടെ ആദ്യ ഉപഗ്രഹമായ ‘നിള’ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്. സ്വകാര്യ മേഖലയില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് നിള. 1500ലധികം ബീക്കണ്‍ സിഗ്നലുകള്‍ ഡീകോഡ് ചെയ്തും 75ലധികം കമാന്‍റുകള്‍ ഭൂമിയില്‍നിന്ന് അയച്ചും ഭ്രമണപഥത്തില്‍ രൂപകല്‍പ്പന ചെയ്തതുപോലെ കോയോ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് ഹെക്സ് 20 സഹസ്ഥാപകനും സി.ടി.ഒയുമായ അനുരാഗ് രഘു പറഞ്ഞു. രണ്ടാമത്തെ ആഴ്ചയില്‍ പേലോഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ആരംഭിക്കും.

കോയോയില്‍ ബഹിരാകാശ പ്രവര്‍ത്തനത്തിന് അനുയോജ്യമായ ഹെക്സ്20യുടെ സോളാര്‍ പാനല്‍ വിന്യാസ സംവിധാനങ്ങളാണുള്ളത്. അതില്‍ ഒരു നൂതന ഫീഡ്ബാക്ക് സംവിധാനം, ഹിഞ്ച് ഡിസൈന്‍, ഡിപ്ലോയബിള്‍ മോണോപോള്‍ റോഡ് ആന്‍റിന എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ എഎക്സ് ക്യൂബ്സാറ്റ് പ്ലാറ്റ്‌ഫോമിനും കൂടുതല്‍ ഫലപ്രദമാകുന്നു. കമ്പനിയുടെ മറ്റൊരു നാഴികക്കല്ലെന്ന് ഹെക്സ് 20 സഹസ്ഥാപകനും ഡയറക്ടറുമായ എം.ബി .അരവിന്ദ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:satellitestartuplaunchedTechnoparksecond
Next Story