അനിശ്ചിതത്വം അവസാനിക്കുന്നു; സുനിത16ന് മടങ്ങും ഒപ്പം മറ്റു മൂന്ന് പേർകൂടി
text_fieldsഒടുവിൽ, നാസ സുനിത വില്യംസിന്റെ മടക്കയാത്ര തീയതി സ്ഥിരീകരിച്ചു. മാർച്ച് 16ന് അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനിന്ന് മടങ്ങും. 19ന് അവർ ഭൂമിയിൽ തൊടുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രികരെ തിരിച്ചുകൊണ്ടുവരാനുള്ള സ്പേസ് എക്സ് ഡ്രാഗൺ അടുത്ത ദിവസം കുതിക്കുമെന്ന് നാസ വ്യക്തമാക്കി.
മടക്കയാത്രയിൽ സുനിതക്കൊപ്പം മൂന്ന് യാത്രികരുണ്ടാകും. സുനിതക്കൊപ്പം യാത്ര തിരിച്ച് അവിടെ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന വിൽമോർ ആണ് അതിലൊരാൾ. കഴിഞ്ഞ സെപ്റ്റംബറിൽ ബഹിരാകാശത്തേക്ക് കുതിച്ച നിക് ഹേഗ്, അലക്സാണ്ടർ കോർബുനോവ് എന്നിവരും സുനിതക്കൊപ്പം മടങ്ങും. ഇവരുടെ മടക്കയാത്ര കഴിഞ്ഞമാസമായിരുന്നു നടക്കേണ്ടിയിരുന്നത്. പിന്നീട് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

