Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസുനിത ഇന്ന് വീണ്ടും...

സുനിത ഇന്ന് വീണ്ടും ‘നടക്കും’

text_fields
bookmark_border
Sunita Williams
cancel

ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും ബഹിരാകാശ നടത്തത്തിന്.

ജനുവരി 16ന് ആറ് മണിക്കൂർ സ്​പേസ് വാക്ക് നടത്തിയ സുനിത ഇന്ന് നടക്കാനിറങ്ങു​മ്പോൾ കൂടെയുണ്ടാവുക സഹയാത്രികൻ ബുച്ച് വിൽമോറായിരിക്കും. ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാ​ങ്കേതിക തകരാർ മൂലം മടങ്ങാനാവാതെ നിലയത്തിൽ തങ്ങുകയായിരുന്നു.

സുനിതയുടെ ഒമ്പതാമത്തെ സ്​പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികൾക്കായിട്ടാണ് ഒരിക്കൽകൂടി അവർ നിലയത്തിന് പുറത്ത് വരുന്നത്. ഇതിനകം 56 മണിക്കൂർ സ്​പേസ് വാക്ക് നടത്തിയിട്ടുണ്ട് അവർ. 920 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international space stationSunita Williamsspacewalk
News Summary - Sunita Williams to spacewalk again today
Next Story