ബുധനാഴ്ച കാണാം ‘സ്ട്രോബെറി മൂൺ’; ഈ മാസം വിവിധ ആകാശവിസ്മയങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഈ മാസം കുവൈത്തിലെ ആകാശം വിവിധ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്ക് സാക്ഷിയാകും. ജൂൺ 11ന് പൂർണ ചന്ദ്രൻ കുവൈത്തിൽ പ്രകാശം പരത്തും. ‘സ്ട്രോബെറി മൂൺ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ സമയത്ത് വടക്കൻ അർധഗോളത്തിൽ പാകമാകുന്ന സ്ട്രോബെറികളിൽ നിന്നാണ് ഈ പേര് വന്നതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി.
കൂടാതെ ഈ മാസം മറ്റു നിരവധി ശ്രദ്ധേയമായ ജ്യോതിശാസ്ത്ര സംഭവങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കും. ജൂൺ എഴിന് ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള സ്ഥലത്ത് എത്തും. ഇതുവഴി ചന്ദ്രൻ പതിവിലും അല്പം ചെറുതായി കാണപ്പെടും.
സൂര്യൻ ആകാശത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തുമ്പോൾ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായ വേനൽക്കാല അറുതിക്കും ഈ മാസം 21ന് സാക്ഷ്യം വഹിക്കും. വേനൽക്കാലത്തിന്റെ ഔദ്യോഗിക ആരംഭം കുറിക്കുന്നതാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.