Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസ്പെ​യ്ഡെ​ക്സ്:...

സ്പെ​യ്ഡെ​ക്സ്: ഉ​പ​ഗ്ര​ഹ​ങ്ങ​ളുടെ ഡോ​ക്കി​ങ് വിഡിയോ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

text_fields
bookmark_border
SPADEX Space Docking
cancel

ബംഗളൂരു: സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായി ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്ന ഡോ​ക്കി​ങ് പ്രക്രിയയുടെ വിഡിയോ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഡോ​ക്കി​ങ് പ്രക്രിയ വിവരിക്കുന്ന ഏഴ് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആർ.ഒ എക്സിലൂടെ പങ്കുവെച്ചത്.

ഡിസംബർ 30ന് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് പി.​എ​സ്.​എ​ല്‍.​വി സി60 ​റോ​ക്ക​റ്റിൽ സ്പെ​യ്ഡെ​ക്സ് വിക്ഷേപിച്ചത് മുതൽ വിജയകരമായി ഡോ​ക്കി​ങ് പ്രക്രിയ പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനം വരെയുള്ള കാര്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഡോ​ക്കി​ങ് പ്രക്രിയയുടെ വിജയത്തെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണവും വിഡിയോയിൽ ഉണ്ട്.

ജനുവരി 16നാണ് സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായ 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഡോ​ക്കി​ങ് പ്രക്രിയയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തിൽ ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ ശേ​ഷമാണ് ഉപഗ്രഹങ്ങൾ കൂ​ട്ടി​യോ​ജി​പ്പിച്ചത് (ഡോ​ക്കി​ങ്).

ഡോ​ക്കി​ങ് പൂ​ർ​ത്തി​യാക്കിയ ഇ​രു ഉ​പ​ഗ്ര​ഹ​ങ്ങ​ളും ത​മ്മി​ലെ ഊ​ർ​ജ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ നി​രീ​ക്ഷി​ക്കുകയാണ്. കൂ​ട്ടി​​ച്ചേ​ർ​ത്ത ശേ​ഷം ത​ട​സമി​ല്ലാ​തെ ഉപഗ്രഹങ്ങൾ ഒ​റ്റ പേ​ലോ​ഡാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ൺ​ഡോ​ക്കി​ങ്ങി​ന് ശേ​ഷം ഇ​വ പൂ​ർ​വസ്ഥി​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. അ​ൺ​ഡോ​ക്കി​ങ്ങി​ന് ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ട്​ വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​ എ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടുവെപ്പാ​യാണ് കഴിഞ്ഞ ഡിസംബർ 30ന് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂടാതെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ളും സ്പെ​യ്ഡെ​ക്സ് ദൗ​ത്യ​ത്തി​ലുണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (POEM) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ ​ചു​റ്റു​ക.

പ​ല​ ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍മി​ച്ച​ത് ഡോ​ക്കി​ങ് ​സാ​ങ്കേ​തി​ക​ വി​ദ്യ​യി​ലൂ​ടെ​യാ​ണ്. സ്‌​പെ​യ്സ് ഡോ​ക്കി​ങ് വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യിട്ടുള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROSPADEXSpace Docking
News Summary - Spadex: ISRO Releases Satellites Docking Video
Next Story