ചരിത്രം കുറിച്ച് സ്പേസ് എക്സ്; 14-ാം ശ്രമത്തിൽ 26 ഉപഗ്രഹങ്ങളെയും വഹിച്ച് സ്റ്റാർഷിപ്പ് ഭ്രമണപഥത്തിലെത്തി
text_fieldsബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് സ്റ്റാർഷിപ്പ് ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. സെപ്റ്റംബർ 28-ന് ടെക്സസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപിച്ച ഫ്ളൈറ്റ് 14 പരീക്ഷണ ദൗത്യത്തിലൂടെയാണ് സ്പേസ് എക്സ് ഈ ചരിത്രനേട്ടം കൈവരിച്ചത്.
മുൻപ് നടത്തിയ 13 പരീക്ഷണ ദൗത്യങ്ങളും ഉപഭ്രമണപഥ പാതയിലായിരുന്നുവെങ്കിൽ ഇത്തവണ റോക്കറ്റ് വിജയകരമായി ഭൂമിയെ പൂർണ്ണമായി വലയം ചെയ്യുന്ന ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് 26 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ സ്റ്റാർഷിപ്പ് വിജയകരമായി എത്തിച്ചു.
റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ വിക്ഷേപണത്തിന് ശേഷം മെക്സിക്കോ ഉൾക്കടലിൽ സുരക്ഷിതമായി പതിച്ചു. മുമ്പത്തെ പരീക്ഷണങ്ങൾ ഒരു മണിക്കൂറിനുള്ളിൽ അവസാനിച്ചെങ്കിൽ ഭ്രമണപഥത്തിൽ ഭൂമിയെ ആറോളം തവണ വലയം ചെയ്ത ശേഷമാണ് ഈ വട്ടം റോക്കറ്റ് ദൗത്യം പൂർത്തിയാക്കിയത്.
പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് 124 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാസയുടെ ആർട്ടിമിസ് പദ്ധതിയിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള ദൗത്യങ്ങളിൽ സ്റ്റാർഷിപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചന്ദ്രനിലേക്കും ഭാവിയിൽ ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ യാത്രകളിൽ ഈ വിജയകരമായ ഭ്രമണപഥ പരീക്ഷണം നിർണായകമായ വഴിത്തിരിവാകുമെന്നാണ് ശാസ്ത്രലോകം വിലയിരുന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

