Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസ്പേസ് എക്സിനെ...

സ്പേസ് എക്സിനെ പിന്തള്ളി ചൈനയുടെ ലാൻഡ്‌സ്‌പേസ്; ഓർബിറ്റൽ വിക്ഷേപണത്തിന് ശേഷം സ്റ്റീൽ ബൂസ്റ്റർ വിജയകരമായി തിരികെയിറക്കുന്ന ആദ്യ കമ്പനി

text_fields
bookmark_border
https://www.madhyamam.com/tags/space-x
cancel

ബെയ്ജിങ്: ബഹിരാകാശ സാങ്കേതികവിദ്യയിൽ ചരിത്രനേട്ടം കുറിച്ച് ചൈനീസ് പ്രൈവറ്റ് ബഹിരാകാശ കമ്പനിയായ ലാൻഡ്‌സ്‌പേസ്. ഭ്രമണപഥത്തിലേക്കുള്ള വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ സ്റ്റീൽ ബൂസ്റ്റർ വിജയകരമായി താഴെയിറക്കി കമ്പനി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയെ പോലും പിന്നിലാക്കിയാണ് ലാൻഡ്‌സ്‌പേസിന്റെ ഈ മുന്നേറ്റം.

പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ ചൈന കൈവരിക്കുന്ന ഏറ്റവും വലിയ വിജയമാണിത്. സ്റ്റീൽ നിർമ്മിത ബൂസ്റ്ററുകൾ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നത് ബഹിരാകാശ രംഗത്ത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഇതോടെ ഓർബിറ്റൽ വിക്ഷേപണത്തിന് ശേഷം സ്റ്റീൽ ബൂസ്റ്റർ വിജയകരമായി ലാൻഡ് ചെയ്യിക്കുന്ന ആദ്യത്തെ കമ്പനികളിലൊന്നായി ലാൻഡ്‌സ്‌പേസ് മാറി.

റോക്കറ്റ് ഭാഗങ്ങൾ പുനരുപയോഗിക്കുന്നത് വഴി ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ അമേരിക്കൻ കമ്പനിയായ സ്പേസ് എക്സിന് കടുത്ത മത്സരമാണ് ചൈനീസ് കമ്പനികൾ ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ചൈനയുടെ വാണിജ്യ ബഹിരാകാശ രംഗത്തെ കുതിച്ചുചാട്ടത്തിന്റെ തെളിവാണ് ലാൻഡ്‌സ്‌പേസിന്റെ ഈ വിജയം. ഭാവിയിൽ കൂടുതൽ വലിയ ദൗത്യങ്ങൾക്കും ഇത് കരുത്ത് പകരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencenewsspacexrocket launchChina
News Summary - SpaceX, China's LandSpace, orbital launch, steel booster,
Next Story