ജലത്തിന്റെ ഉറവിടം; പുതിയ തിരുത്തുമായി നാസ
text_fieldsഭൂമിയിൽ ജലം എവിടെനിന്നുവന്നുവെന്ന സമസ്യയിലേക്ക് വെളിച്ചമടിക്കുന്ന പുതിയ കണ്ടെത്തലുകളുമായി നാസ. അപ്പോളോ ബഹിരാകാശ പദ്ധതിയിൽനിന്ന് കൊണ്ടുവന്ന മണ്ണിൽനിന്നാണ് ഭൂമിയിലെ ജലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതെന്ന് നാസ പറയുന്നു. ഉൽക്ക ചന്ദ്രനിൽ പതിച്ചതിന്റെ ആഘാതവും അവിടെ നിന്ന് ഭൂമിയിലെത്തിയതും സംബന്ധിച്ചാണ് പഠനം.
പ്രപഞ്ചത്തിൽ ജലത്തിന്റെ സാന്നിധ്യം സൃഷ്ടിക്കുന്നതിൽ ഉൽക്കകൾക്ക് പങ്കുണ്ടെന്നായിരുന്നു, സൗരസംവിധാനത്തിന്റെ ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത്. ഭൂമിയിലെ സമുദ്രങ്ങളിൽ ജലം നിറഞ്ഞത് ഇത്തരം ഉൽക്കാപതനം മൂലമായിരിക്കാമെന്ന നിഗമനമാണ് നാസ തള്ളിപ്പറയുന്നത്.
ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്റർ ആൻഡ് പ്ലാനറ്ററി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണിത് പറയുന്നത്. ചന്ദ്രോപരിതലത്തിലെ പൊടിപിടിച്ച പാറക്കെട്ടുകളാലുള്ള ആവരണത്തെ പഠനവിധേയമാക്കിയാണ് അവർ പുതിയ നിരീക്ഷണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. അതായത്, ഭൂമിയെ അപേക്ഷിച്ച് ചന്ദ്രോപരിതലത്തിലെ ഈ ആവരണത്തിന് കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ജലസാന്നിധ്യമടക്കമുള്ള പല ചോദ്യങ്ങൾക്കും അതിൽ ഉത്തരമുണ്ടാകാമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

