Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right‘സിലിഡ്രോകോളിയ...

‘സിലിഡ്രോകോളിയ ദേവേന്ദ്രിയ’ പുതിയ അപുഷ്പിത സസ്യം

text_fields
bookmark_border
Cilidrocolea devendria  New plant
cancel
camera_alt

സി​ലി​ഡ്രോ​കോ​ളി​യ ദേ​വേ​ന്ദ്രി​യ എ​ന്ന

പു​തി​യ സ​സ്യം

തൃ​ക്ക​രി​പ്പൂ​ർ: ഇ​ട​യി​ല​ക്കാ​ട് നി​ത്യ​ഹ​രി​ത വ​ന​ത്തി​ൽ​നി​ന്ന് ഒ​രു അ​പു​ഷ്പി​ത​സ​സ്യ​ത്തെ പു​തു​താ​യി ക​ണ്ടെ​ത്തി. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി, ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ​സ്യ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത്. ലി​വ​ർ​വോ​ർ​ട്ട് ഇ​ന​ത്തി​ൽ​പെ​ട്ട സ​സ്യ​ത്തി​ന് സി​ലി​ഡ്രോ​കോ​ളി​യ ദേ​വേ​ന്ദ്രി​യ എ​ന്നാ​ണ് നാ​മ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

സൈ​ലോ​ഫി​ല്ലേ​സി​യ കു​ടും​ബ​ത്തി​ലെ ഇ​ല​ക​ൾ പോ​ലു​ള്ള വ​ള​ർ​ച്ച​യു​ള്ള​വ​യാ​ണ് ഈ ​സൂ​ക്ഷ്മ ബ്ര​യോ​ഫൈ​റ്റ്. കാ​വു​ക​ളി​ലെ ബ്ര​യോ​ഫൈ​റ്റു​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന പി.​പി. നി​ഷി​ത, ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി ഡോ. ​മ​ഞ്ജു എ​ന്നി​വ​ർ 1994 മു​ത​ൽ അ​പു​ഷ്പി​ത സ​സ്യ​വ​ർ​ഗീ​ക​ര​ണ​ത്തി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​വ​രു​ന്ന സീ​ക്ക് പ്ര​വ​ർ​ത്ത​ക​ൻ ഡോ.​കെ.​പി. രാ​ജേ​ഷ്, വി​നീ​ഷ, മു​ഫീ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് ജേ​ണ​ൽ ഓ​ഫ് ബ്ര​യോ​ള​ജി​യി​ൽ എ​ഴു​തി​യ ലേ​ഖ​നം ഈ ​ക​ണ്ടെ​ത്ത​ൽ വി​വ​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ​ക്കാ​വു​ക​ളി​ൽ വി​സ്തൃ​തി​യേ​റി​യ പ്ര​ധാ​ന​പ്പെ​ട്ട കാ​വു​ക​ളി​ലൊ​ന്നാ​ണ് ഇ​ട​യി​ലെ​ക്കാ​ട്. ക​വ്വാ​യി​ക്കാ​യ​ലി​െ​ന്റ മ​ധ്യ​ത്തി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന കാ​വി​ൽ ഇ​രു​ന്നൂ​റോ​ളം ഇ​ന​ത്തി​ൽ​പ്പെ​ട്ട സ​സ്യ​ങ്ങ​ളു​ണ്ട്. നാ​ട്ടു​കാ​രു​ടെ​യും ഇ​ട​യി​ലെ​ക്കാ​ട് ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യ​ത്തി​െ​ന്റ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​കൃ​തി നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഈ ​കാ​വി​െ​ന്റ ജൈ​വ​വൈ​വി​ധ്യം തി​രി​ച്ച​റി​യാ​നും സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രുക​യാ​ണ്.

ക​മ്മാ​ടം കാ​വി​ൽ ക​ണ്ടെ​ത്തി​യ ഫി​സി​ഡ​ൻ​സ് ക​മ്മാ​ട​ൻ​സി​സ് അ​ട​ക്കം ഇ​തി​ന​കം നൂ​റോ​ളം സ്പി​ഷീ​സു​ക​ൾ മ​ഞ്ജു​വി​ന്‍റെ​യും രാ​ജേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​വു​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​ച്ച​റി​യ​പ്പെ​ട്ടു. തീ​ര​ദേ​ശ ലോ​ലാ​ന്റ് കാ​വു​ക​ളാ​യ ഇ​ട​യി​ലെ​ക്കാ​ട്, കോ​ഴി​ക്കോ​ട് പൊ​യി​ൽ​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​ര​ത്ത​ടി​യി​ൽ വ​ള​രു​ന്ന പു​തി​യ സി​ലി​ഡ്രോ​കോ​ളി​യ ക​ണ്ടെ​ത്തി​യ​ത്. ഗ്രാ​മീ​ണ വ​ന​ങ്ങ​ളാ​യ കാ​വു​ക​ളു​ടെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​കു​ന്നു ഈ ​പു​തി​യ ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod NewsSilidrocolea devendriaNon-Flowering Plant
News Summary - 'Silidrocolea devendria' is a new non-flowering plant
Next Story