അണലിയുടെ വിഷബാധയേറ്റാൽ ചികിത്സ വൈകുന്നവർക്കായി പുതിയ മാർഗം
text_fieldsപഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു പദാർത്ഥത്തിന് അണലിയുടെ വിഷബാധയെ നിയന്ത്രിക്കാൻ കഴിയുമെന്ന് ബ്രസീലിയൻ ഗവേഷകർ കണ്ടെത്തി. വെള്ളത്തിൽ ലയിക്കുന്ന സക്സിനൈൽ റൂട്ടിൻ എന്ന പദാർഥത്തിന്‍റെ പരിഷ്കരിച്ച സംയുക്തത്തിന് അണലിയുടെ കടിയേറ്റാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് കാലതാമസം വരുത്താൻ കഴിയുമെന്ന് കണ്ടെത്തി.
ബ്രസീലിലെ സാവോ പോളോയുടെ ബ്യൂട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഫ്രോണ്ടിയേഴ്സ് ഇൻ ഫാർമക്കോളജി ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ബ്രസീലിലെ ഓൺലൈൻ ഉരഗ ഡാറ്റാബേസ് അനുസരിച്ച് ഓരോ വർഷവും രാജ്യത്ത് 26,000 പാമ്പുകടികൾ രേഖപ്പെടുത്തിയതിന്‍റെ ഭാഗമായി ഗവേഷകർ പഠനം നടത്തുകയായിരുന്നു. ആൻറി-ബോത്രോപിക് സെറം ഉപയോഗിച്ചുള്ള സ്റ്റാൻഡേർഡ് ചികിത്സക്ക് ഇത് സഹായകരമാകുമെന്നും പാമ്പ് കടിയേറ്റ് പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാകാത്തവർക്ക് ഇത് താത്കാലിക പരിഹാരം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷം നിർവീര്യമാക്കുകയല്ല മരിച്ച് വിഷബാധയുടെ പ്രത്യാഘാതങ്ങൾ വൈകിപ്പിക്കാനും രക്തസ്രാവവും വീക്കവും നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്നും ശാസ്ത്രജ്ഞൻ സാവോ പോളോ പറഞ്ഞു.