Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightശാസ്ത്രലോകം...

ശാസ്ത്രലോകം കാത്തിരിക്കുന്നു, സ്പെ​യ്ഡെ​ക്സ് ഉപഗ്രഹങ്ങളുടെ അൺഡോക്കിങ്

text_fields
bookmark_border
SPADEX Docking and Undocking
cancel
camera_altഉപഗ്രഹങ്ങൾ തമ്മിലുള്ള ഡോക്കിങ് പ്രക്രിയയുടെ ചിത്രം

ബംഗളൂരു: സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായി ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്നതിൽ (ഡോ​ക്കി​ങ് പ്രക്രിയ) ഐ.എസ്.ആർ.ഒ സമ്പൂർണ വിജയം നേടിയതിന് പിന്നാലെ ഉപഗ്രഹങ്ങളുടെ വേ​ര്‍പെ​ടു​ത്തലിന് (അ​ണ്‍ഡോ​ക്കി​ങ് പ്ര​ക്രി​യ) കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അൺഡോക്കിങ്, പവർ ട്രാൻസ്ഫർ പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുമെന്നും കൂ​ട്ടി​യോ​ജി​പ്പിച്ച ഉപഗ്രഹങ്ങളെ ഒരുമിച്ച് നിയന്ത്രിക്കാൻ സാധിക്കുന്നതായും ഐ.എസ്.ആർ.ഒ എക്സിലൂടെ അറിയിച്ചു.

ഊ​ര്‍ജ​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ച് ഒ​രൊ​റ്റ​ പേ​ട​കം ​പോ​ലെ പ്ര​വ​ര്‍ത്തി​ച്ച​ ശേ​ഷം ഉപഗ്രഹങ്ങൾ വേ​ര്‍പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​യ അ​ണ്‍ഡോ​ക്കി​ങ് ന​ട​ത്തുക. ഇ​തി​നു​ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ട്​ വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.

ഇന്ന് രാവിലെയാണ് സ്പെ​യ്ഡെ​ക്സ് ദൗത്യത്തിന്‍റെ ഭാഗമായ 20 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ഡോ​ക്കി​ങ് പ്രക്രിയയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. 1.5 കിലോമീറ്റർ മുതൽ 3 മീറ്റർ വരെയുള്ള അകലത്തിലായിരുന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളെയാണ് കൂട്ടിയോജിപ്പിച്ചത്.

ബ​ഹി​രാ​കാ​ശ​ത്ത് വേ​ർ​പെ​ട്ട ര​ണ്ടു പേ​ട​ക​ങ്ങ​ളും ഒ​ന്നാ​യി ചേ​രു​ന്ന സ്പേസ് ഡോ​ക്കി​ങ് പ്രക്രിയ ജ​നു​വ​രി ഏ​ഴി​ന് പൂ​ർ​ത്തി​യാ​ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജ​നു​വ​രി ഒമ്പതിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. തുടർന്ന് വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തിൽ ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ശേ​ഷമാണ് ഉപഗ്രഹങ്ങൾ കൂ​ട്ടി​യോ​ജി​പ്പിച്ചത് (ഡോ​ക്കി​ങ്).


2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​ എ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടുവെപ്പാ​യാണ് കഴിഞ്ഞ ഡിസംബർ 30ന് ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂടാതെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ളും സ്പെ​യ്ഡെ​ക്സ് ദൗ​ത്യ​ത്തി​ലുണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (POEM) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ ​ചു​റ്റു​ക.

സ്‌​പെ​യ്സ് ഡോ​ക്കി​ങ് വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യിട്ടുള്ള​ത്. പ​ല​ ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍മി​ച്ച​ത് ഡോ​ക്കി​ങ് ​സാ​ങ്കേ​തി​ക​ വി​ദ്യ​യി​ലൂ​ടെ​യാ​ണ്.


ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്ത് എത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​ നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​ കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROSPADEXSpace DockingSpace Undocking
News Summary - Science World waiting for SpaDeX Undocking
Next Story