Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 22 Sep 2022 5:15 PM GMT Updated On
date_range 22 Sep 2022 5:15 PM GMTബഹിരാകാശത്തേക്ക് വനിതയെ അയക്കാൻ ഒരുങ്ങി സൗദി അറേബ്യ
text_fieldsbookmark_border
യാംബു: ബഹിരാകാശ രംഗത്ത് വിപ്ലകരമായ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി സ്‌പേസ് കമീഷൻ അതോറിറ്റി ഒരുക്കം തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷത്തോടെ ഇതുണ്ടാവും. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരെന്നതും യാത്ര എന്നായിരിക്കുമെന്നതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകളിൽ പങ്കെടുക്കാനും ശാസ്ത്രീയ പരീക്ഷണങ്ങൾ, അന്താരാഷ്ട്ര ഗവേഷണം, ഭാവി ബഹിരാകാശ സംബന്ധിയായ ദൗത്യങ്ങൾ എന്നിവയിൽ പങ്കാളികളാവാനും സൗദി യുവതിയുവാക്കളെ പ്രാപ്തരാക്കാനുള്ള പദ്ധതികൾ ഫലം കണ്ട് തുടങ്ങിയെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. രാജ്യത്തെ സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2030'-ന്റെ ലക്ഷ്യങ്ങളിലൊന്നായ ബഹിരാകാശ രംഗത്തെ വലിയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികളിലൊന്നാണിത്.
Next Story