Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Richat Structure, Eye Of The Sahara Spotted From ISS, NASA Shares Pictures
cancel
Homechevron_rightTECHchevron_rightSciencechevron_rightഇതാണ് സഹാറയു​ടെ...

ഇതാണ് സഹാറയു​ടെ ‘കണ്ണ്’; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ മരുഭൂമി ദൃശ്യങ്ങൾ വൈറൽ

text_fields
bookmark_border

മനുഷ്യരാശിയുടെ കൂട്ടായ്മയുടെ വലിയ നിദർശകവും നേട്ടവുമാണ് അന്താരാഷ്ട്രി ബഹിരാകാശ നിലയം അഥവാ ഐ.എസ്.എസ്. ഇവിടെ നിന്ന് പലപ്പോഴും ഭൂമിയുടെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പകർത്താറുമുണ്ട്. ഭൂമിയില്‍ നിന്ന് അനേകം കിലോമീറ്ററുകള്‍ ആകലെ നിന്ന് പകർത്തുന്ന ഈ ദൃശ്യങ്ങൾ വലിയ കൗതുകമാണ് ശാസ്ത്ര സമൂഹത്തി​ൽ ഉണ്ടാക്കാറുള്ളത്. അത്തരമൊരു ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് അയച്ചത് സഹാറയിലെ റിച്ചാറ്റ് ഘടനയുടെ ചിത്രങ്ങളാണ്. ഐ.എസ്.എസ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്. ‘സഹാറയുടെ കണ്ണ് എന്ന് അറിയപ്പെടുന്ന റിച്ചാറ്റ് സ്ട്രക്ചർ ആണിത്. നോർത് ആഫ്രിക്കയുടെ മുകളിൽ ഏകദേശം 402 കിലോമീറ്റര്‍ ഉയരത്തിൽ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എടുത്ത ചിത്രം’-ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഐ.എസ്.എസ് കുറിച്ചു.

ചിത്രങ്ങള്‍ വലിയ കൗതുകമാണ് കാഴ്ച്ചക്കാരിൽ ഉണ്ടാക്കിയത്. ‘ഇത് എങ്ങനെ രൂപപ്പെട്ടു? നഷ്ടപ്പെട്ട അറ്റ്ലാന്‍റിസ് നഗരത്തിന്‍റെ അവശിഷ്ടങ്ങളാണിതെന്നാണ് കിംവദന്തികൾ’ ഒരാൾ കുറിച്ചു. വൃത്താകൃതിയിലുള്ള ഈ ഘടന ഭൂമിശാസ്ത്രപരമായ സവിശേഷതയായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. അവസാദശിലകളാലും ആഗ്നേയ ശിലകളാലും നിർമ്മിക്കപ്പെട്ട ഈ ഘടന 45 കിലോമീറ്റർ വ്യാസമുള്ളതാണ്. ഇത്രയും ദൂരവ്യാപ്തിയില്‍ നില്‍ക്കുന്നതിനാല്‍ ഇവയുടെ മുഴുവന്‍ ചിത്രവും പകര്‍ത്തുക ഏറെ ശ്രമകരമാണ്. ഇത്രയും ഉയരത്തിൽനിന്ന് പകർത്തിയതിനാലാണ് ഇവയുടെ ചിത്രങ്ങൾ ഇ​പ്പോൾ വ്യക്തമായി ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISSSaharaRichat Structure
News Summary - Richat Structure, Eye Of The Sahara Spotted From ISS, NASA Shares Pictures
Next Story