Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിലോയ്ക്ക് 1.8 കോടി വരെ വില; ലോകത്ത് ഏറ്റവും കൂടുതൽ വിലമതിക്കുന്ന അപൂർവ ലോഹം കേരളത്തിലും

text_fields
bookmark_border
കിലോയ്ക്ക് 1.8 കോടി വരെ വില; ലോകത്ത് ഏറ്റവും കൂടുതൽ വിലമതിക്കുന്ന അപൂർവ ലോഹം കേരളത്തിലും
cancel

ലോകത്ത് ഏറ്റവും കൂടുതൽ വിലമതിക്കുന്ന ലോഹങ്ങളിലൊന്ന് കേരളത്തിലും. കണ്ണൂർ, കാസർകോട് ജില്ലകളിലെ ചെങ്കൽ നിക്ഷേപങ്ങളിലാണ് അപൂർവ ലോഹമായ സ്കാൻഡിയത്തിന്റെ സാന്നിധ്യം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഹരിത ഊർജ പരിവർത്തനത്തിനും തന്ത്രപ്രധാന വ്യവസായങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഈ ലോഹത്തിന്റെ കണ്ടെത്തൽ ഭാവിയിലെ ധാതു സമ്പദ്‌വ്യവസ്ഥയിലും നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷനിലും കേരളത്തിന് പുതിയ സാധ്യതകൾ തുറക്കും.

ഭാരം കുറഞ്ഞതും ഉയർന്ന കരുത്തുള്ളതുമായ അലുമിനിയം അലോയ്‌കൾ, ഇന്ധന സെല്ലുകൾ , ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധ ഉപകരണങ്ങൾ, അത്യാധുനിക ഇലക്ട്രോണിക്സ് എന്നിവയിൽ സ്കാൻഡിയം നിർണായകമാണ്. സ്കാൻഡിയം അതിന്‍റെ വ്യാവസായികവും തന്ത്രപ്രധാനവുമായ പ്രാധാന്യവും ആഗോള ലഭ്യതയിലെ കുറവും കൊണ്ടാണ് ഒരു നിർണായക ധാതുവായി കണക്കാക്കപ്പെടുന്നത്. നിലവിൽ ഇതിന്‍റെ ഏറ്റവും വലിയ ഉത്പാദകരും വിതരണക്കാരും ചൈനയാണ്. ടൈറ്റാനിയം, അപൂർവ ഭൂമി മൂലകങ്ങൾ എന്നിവയുടെ സംസ്കരണത്തിനിടെയാണ് പ്രധാനമായും ഇത് വേർതിരിച്ചെടുക്കുന്നത്.

നിലവിൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനമില്ലെങ്കിലും ലാറ്ററൈറ്റ് നിക്ഷേപങ്ങളിലെ സാന്നിധ്യം ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചേക്കാം. അന്താരാഷ്ട്ര തലത്തിൽ ഒരു കിലോ സ്കാൻഡിയം ഓക്സൈഡിന് 65000 രൂപ മുതൽ 105000 രൂപ വരെയാണ് വില വരുന്നത്. വ്യാവസായിക സ്കാൻഡിയം ലോഹത്തിന് 2.8 ലക്ഷം മുതൽ 8.6 ലക്ഷം രൂപ വരെയും അൾട്രാ- ഹൈ-പ്യൂരിറ്റി സ്കാൻഡിയം ലോഹത്തിന് കിലേക്ക് 1.5 കോടി മുതൽ 1.8 കോടി വരെയുമാണ് വില. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയും പുരാതന ക്രിസ്റ്റലിൻ ശിലകൾക്ക് മുകളിലെ വിശാലമായ ലാറ്ററൈറ്റ് ആവരണങ്ങളും സ്കാൻഡിയം സ്വാഭാവികമായി സാന്ദ്രീകരിക്കാൻ അനുകൂലമാണ്.

സ്വതന്ത്രമായി ഖനനം ചെയ്യുന്നതിന് പകരം ലാറ്ററൈറ്റ്, ബോക്സൈറ്റ്, നിക്കൽ, അപൂർവ ഭൂമി മൂലകങ്ങൾ എന്നിവയുടെ നിക്ഷേപങ്ങളിൽ നിന്ന് ഉപോൽപ്പന്നമായാണ് ഇത് ലഭിക്കുന്നത്. ഉപരിതലത്തോട് ചേർന്ന് കാണപ്പെടുന്നതിനാൽ തുറന്ന ഖനനത്തിന് താരതമ്യേന എളുപ്പവുമാണ്. കാസർകോട് ജില്ലയിലെ ഏതടക്കയിലെ അലുമിനസ് ലാറ്ററൈറ്റ് നിക്ഷേപങ്ങളിലും കാനം മേഖലയിലെ നിർണായക ധാതു പര്യവേക്ഷണങ്ങളിലും സ്കാൻഡിയത്തിന്റെ ഉയർന്ന സാന്ദ്രത ജി.എസ്.ഐ കണ്ടെത്തിയിട്ടുണ്ട്.

ജി-3 തലത്തിലുള്ള യു.എൻ.എഫ്.സി വർഗീകരണം അനുസരിച്ച് ഏതടക്കയിലെ 2.4 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് അലുമിനസ് ലാറ്ററൈറ്റ്, വനേഡിയം എന്നിവക്കൊപ്പം സ്കാൻഡിയത്തിന്റെ വിഭവശേഷിയും കണക്കാക്കിയിട്ടുണ്ട്. സാന്നിധ്യം കണ്ടെത്തിയതുകൊണ്ട് മാത്രം വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം സാധ്യമാകണമെന്നില്ല. കൃത്യമായ അളവ് നിർണയിക്കൽ, ലബോറട്ടറി പരിശോധനകൾ, പാരിസ്ഥിതിക ആഘാത പഠനങ്ങൾ എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. ഖനനം ലാഭകരമാണെന്ന് തെളിഞ്ഞാൽ തന്നെയും പരിസ്ഥിതി സംരക്ഷണത്തിനും പ്രദേശവാസികളുടെ പങ്കാളിത്തത്തിനും മുൻഗണന നൽകുന്ന സുസ്ഥിര രീതികളാണ് വേണ്ടത്.

കെട്ടിടനിർമാണത്തിന് ചെങ്കല്ല് സാധാരണ അസംസ്കൃത വസ്തുവായി മാത്രം ഉപയോഗിച്ച് വ്യാപകമായി ഖനനം ചെയ്യുന്നത് ഭാവിയിലെ തന്ത്രപ്രധാന ധാതുസമ്പത്ത് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.സ്കാൻഡിയത്തിന് പുറമേ ഗാലിയം, വനേഡിയം, അപൂർവ ഭൂമി മൂലകങ്ങൾ എന്നിവയും ലാറ്ററൈറ്റ് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രീയ പരിശോധനകളും വിഭവനിർണയവും ഇല്ലാതെ ചെങ്കല്ല് മേഖലകൾ നീക്കം ചെയ്യുന്നത് രാജ്യത്തിന്റെ ഊർജ, പ്രതിരോധ, സാങ്കേതിക മേഖലകൾക്ക് ആവശ്യമായ വിഭവങ്ങൾ നഷ്ടപ്പെടുത്താൻ കാരണമായേക്കാം. അതിനാൽ ചെങ്കൽ നിക്ഷേപങ്ങളെ വെറും നിർമാണ സാമഗ്രിയായി മാത്രം കാണാതെ, ഭാവിയിലെ ധാതുസമ്പത്തായി കൂടി സംരക്ഷിക്കുകയും ശാസ്ത്രീയമായി സമീപിക്കുകയും ചെയ്യേണ്ടതുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rare metal scandium in kerala
Next Story