Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഉ​പ​ഗ്ര​ഹ...

ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഒ​മാ​​ന്റെ ശേ​ഷി വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി

text_fields
bookmark_border
ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഒ​മാ​​ന്റെ ശേ​ഷി വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ന്റെ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​മാ​ൻ വി​ഷ​ൻ 2040യു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യേ​കു​ന്ന​തി​നു​മാ​യി, ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ദേ​ശീ​യ ശേ​ഷി​വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ‘ഒ​മാ​ൻ ലെ​ൻ​സ്’. ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ, അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​രെ ല​ക്ഷ്യ​മി​ടു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ഉ​പ​ഗ്ര​ഹ വി​ക​സ​ന​ത്തി​ന്റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പ്രാ​യോ​ഗി​ക​വും ആ​ധു​നി​ക​വു​മാ​യ പ​രി​ശീ​ല​നം ന​ൽ​കും. ഒ​മാ​നി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ഗ​വേ​ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ഗ്ര​ഹ​ത്തി​ന്റെ എ​ൻ​ജി​നീ​യ​റി​ങ് മാ​തൃ​ക ഒ​മാ​നി​ൽ​വെ​ച്ച് നി​ർ​മി​ക്കും. എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഒ​മാ​ൻ ലെ​ൻ​സി​ന്റെ സാ​ങ്കേ​തി​ക പ​ങ്കാ​ളി​യാ​യ ചൈ​ന​യി​ലെ സ്റ്റാ​ർ വി​ഷ​ൻ ആ​സ്ഥാ​ന​ത്ത് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ഉ​പ​ഗ്ര​ഹ​ത്തി​ന്റെ അ​ന്തി​മ മാ​തൃ​ക നി​ർ​മ്മി​ക്കു​ക​യും ചെ​യ്യും. ഉ​പ​ഗ്ര​ഹ രൂ​പ​ക​ൽ​പ​ന, അ​സം​ബ്ലി​ങ്, പ​രി​ശോ​ധ​ന, റി​മോ​ട്ട് സെ​ൻ​സി​ങ്, ഭൗ​മ നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ​രെ ഒ​മാ​നി​ൽ ത​ന്നെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഈ ​പ​ദ്ധ​തി.

ഉ​പ​ഗ്ര​ഹം കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, വി​ക​സ​നം, പ​രി​ശോ​ധ​ന, പ്ര​വ​ർ​ത്ത​നം, അ​ന്തി​മ വി​ന്യാ​സം തു​ട​ങ്ങി​യ ഘ​ട്ട​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​തി​നാ​ൽ, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം പ​ങ്കാ​ളി​ക​ൾ​ക്ക് കൈ​വ​രി​ക്കാ​നാ​കും. ദേ​ശീ​യ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും യോ​ഗ്യ​താ വി​ക​സ​ന അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് ദേ​ശീ​യ ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ‘ഒ​മാ​ൻ ലെ​ൻ​സ്’ വ്യ​ക്ത​മാ​ക്കി. ഭാ​വി​യി​ലെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യും സു​ൽ​ത്താ​നേ​റ്റി​ലെ ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​ക്കാ​യി സാ​ങ്കേ​തി​ക വി​ജ്ഞാ​ന അ​ടി​ത്ത​റ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു ല​ക്ഷ്യം. ആ​ഗോ​ള പ​ങ്കാ​ളി​ത്ത​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ക, അ​റി​വും സാ​ങ്കേ​തി​ക​വി​ദ്യ​യും കൈ​മാ​റു​ക എ​ന്നി​വ​യും ല​ക്ഷ്യ​ങ്ങ​ളാ​ണ്. ഒ​മാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള സ്പേ​സ് ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ ഒ​മാ​ൻ ലെ​ൻ​സ് ക​ഴി​ഞ്ഞ മാ​സം മ​സ്ക​ത്തി​ൽ ന​ട​ന്ന മി​ഡി​ൽ ഈ​സ്റ്റ് സ്പേ​സ് കോ​ൺ​ഫ​റ​ൻ​സി​നി​ടെ​യാ​ണ് ഈ ​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​രു ക്യൂ​ബ്സാ​റ്റ് ഉ​പ​ഗ്ര​ഹം വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ​യും ഒ​മാ​നി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കും ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spaceomannewsDevelopment PlanNew projects
News Summary - Oman's satellite technology development plan
Next Story