ഒക്ടോബർ മാസത്തിൽ ആകാശത്തിൽ വിസ്മയം തീർക്കാൻ ഹണ്ടർ മൂൺ; എപ്പോൾ കാണാം
text_fieldsഒക്ടോബർ മാസത്തിലെ പൂർണ്ണചന്ദ്രനായ ഹണ്ടർ മൂൺ ആകാശത്ത് വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. ഹാലോവീൻ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ പൂർണ്ണചന്ദ്രൻ വരുന്നത്. ഫാർമേഴ്സ് അൽമാനാക് കണക്കുകൾ പ്രകാരം ഒക്ടോബർ 26 തിങ്കളാഴ്ച പുലർച്ചെ 12:12-നാണ് ഹണ്ടർ മൂൺ അതിന്റെ പാരകോടിയിലെത്തുന്നത്. ഈ സമയത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാത്രിയിലുമായി ചന്ദ്രൻ പൂർണ്ണരൂപത്തിൽ പ്രകാശപൂരിതമായി കാണപ്പെടും. പ്രാദേശിക കാലാവസ്ഥ അനുകൂലമാണെങ്കിൽ ആകാശവിസ്മയം വ്യക്തമായി ആസ്വദിക്കാനാകും.
പരമ്പരാഗതമായി ശൈത്യകാലത്തിന് മുന്നോടിയായി വേട്ടയാടലും വിളവെടുപ്പും നടത്തിയിരുന്ന കാലവുമായി ബന്ധപ്പെടുത്തിയാണ് ഈ പൂർണ്ണചന്ദ്രന് ഹണ്ടർ മൂൺ എന്ന് പേര് നൽകിയിരിക്കുന്നത്. സെപ്റ്റംബറിലാണ് ഈ വർഷത്തെ ഹാർവെസ്റ്റ് മൂൺ കടന്നുപോയത്. അതിനാൽ ഒക്ടോബറിലെ പൂർണ്ണചന്ദ്രൻ ഹണ്ടർ മൂൺ ആയി അറിയപ്പെടുന്നു. ഇതുകൂടാതെ ഡൈയിംഗ് ഗ്രാസ് മൂൺ, ട്രാവൽ മൂൺ, സാങ്ക്വിൻ മൂൺ, വേക്കിംഗ് മൂൺ എന്നീ പേരുകളിലും ഈ ചന്ദ്രൻ അറിയപ്പെടുന്നുണ്ട്:
ഒക്ടോബർ 26-ന് ഹണ്ടർ മൂൺ കടന്നുപോകുന്നതിനാൽ ഹാലോവീൻ രാത്രിയിൽ പൂർണ്ണചന്ദ്രൻ ഉണ്ടാകില്ല. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഹാലോവീൻ പൂർണ്ണചന്ദ്രൻ ഇനി ദൃശ്യമാകുക 2039-ലായിരിക്കും. ഒക്ടോബറിലെ ഹണ്ടർ മൂണിന് ശേഷം ഈ വർഷം ഇനി രണ്ട് പൂർണ്ണചന്ദ്രകൂടിയാണ് അവശേഷിക്കുന്നത്. നവംബർ 24ന് വരുന്ന ബീവർ മൂണും ഡിസംബർ 23ന് വരുന്ന കോൾഡ് മൂണുമാണിവ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

