Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഭൗതികശാസ്ത്ര നൊബേൽ...

ഭൗതികശാസ്ത്ര നൊബേൽ പങ്കിട്ട് മൂന്ന് പേർ

text_fields
bookmark_border
ഭൗതികശാസ്ത്ര നൊബേൽ പങ്കിട്ട് മൂന്ന് പേർ
cancel

സ്റ്റോക്ക്ഹോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്നുപേർ. അലൻ ആസ്പെക്ട്, ജോൺ എഫ്. ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം ഭൗതികത്തിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്രശാഖകൾക്കും ഇവരുടെ പരീക്ഷണം ഊർജ്ജം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ, ജ്യോർജിയോ പാരിസി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. മനുഷ്യപരിണാത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍റെ പേബുവിനാണ് പുരസ്കാരം. 2022ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഡിസംബർ 10നാണ് പുരസ്കാരങ്ങൾ കൈമാറുക.

Show Full Article
TAGS:physicsnobel prize
News Summary - Nobel prize in Physics awarded to Alain Aspect, John F. Clauser, Anton Zeilinger
Next Story