Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​തി​യ പ​ക്ഷി​ക​ളെ​യും പൂ​മ്പാ​റ്റ​ക​ളെ​യും ക​ണ്ടെ​ത്തി

text_fields
bookmark_border
പു​തി​യ പ​ക്ഷി​ക​ളെ​യും പൂ​മ്പാ​റ്റ​ക​ളെ​യും ക​ണ്ടെ​ത്തി
cancel

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ നാ​ലു ദി​വ​സ​ത്തെ സ​മ​ഗ്ര ജ​ന്തു​ജാ​ല സ​ർ​വേ​യി​ൽ ആ​റ് പു​തി​യ ജീ​വ​ജാ​തി​ക​ളെ ക​ണ്ടെ​ത്തി. സം​സ്ഥാ​ന വ​നം വ​കു​പ്പ്, പെ​രി​യാ​ർ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം ട്രാ​വ​ൻ​കൂ​ർ നാ​ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​ന്ന​ത്. ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ പി.​പി. പ്ര​മോ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും പെ​രി​യാ​ർ ഈ​സ്റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മി​ഥു​ൻ​മോ​ഹ​ൻ, അ​സി. ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ ആ​ർ. ല​ക്ഷ്മി എ​ന്നി​വ​രു​ടെ ഏ​കോ​പ​ന​ത്തി​ലു​മാ​യി​രു​ന്നു നാ​ലു​ദി​നം നീ​ണ്ട സ​ർ​വേ. എ​ഴു​പ​ത്തി​യ​ഞ്ചോ​ളം പ്ര​തി​നി​ധി​ക​ളും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു. പു​തി​യ ഇ​നം പ​ക്ഷി, പൂ​മ്പാ​റ്റ, കൂ​ടാ​തെ നാ​ല് പു​തി​യ തു​മ്പി ഇ​ന​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളോ​ടെ പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ലെ ആ​കെ പ​ക്ഷി ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം 347 ആ​യും പൂ​മ്പാ​റ്റ ഇ​ന​ങ്ങ​ൾ 284 ആ​യും തു​മ്പി ഇ​ന​ങ്ങ​ൾ 111 ആ​യും ഉ​യ​ർ​ന്നു. വ​ന​ത്തി​നു​ള്ളി​ലെ ശു​ദ്ധ​ജ​ല അ​രു​വി​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​വും കൃ​ത്യ​മാ​യി സൂ​ചി​പ്പി​ക്കു​ന്ന​വ​യാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ തു​മ്പി ഇ​ന​ങ്ങ​ൾ എ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തി​യി​രു​ന്നു.

മ​ൺ​സൂ​ണി​ന് ശേ​ഷ​മു​ള്ള സ​ർ​വേ​ക്ക് പു​റ​മെ 2027ൽ ​വേ​ന​ൽ​ക്കാ​ല സ​ർ​വേ ന​ട​ത്താ​നും വ​നം വ​കു​പ്പ് പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ര​ണ്ട് സീ​സ​ണു​ക​ളി​ലെ​യും വി​വ​ര​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ജീ​വ​ജാ​തി​ക​ളു​ടെ ദേ​ശാ​ട​ന സ്വ​ഭാ​വ​ങ്ങ​ളും ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ഉ​പ​യോ​ഗ​വും കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കു​ന്ന അ​ന്തി​മ ഡാ​റ്റാ​ബേ​സ് വ​നം വ​കു​പ്പി​ന്റെ ദീ​ർ​ഘ​കാ​ല ജൈ​വ​വൈ​വി​ധ്യ നി​രീ​ക്ഷ​ണ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New species of birds and butterflies discovered
Next Story