Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഞങ്ങൾ ചന്ദ്രനിലെത്തി;...

ഞങ്ങൾ ചന്ദ്രനിലെത്തി; എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകത്തിന്റെ ദൗത്യം വിജയകരം

text_fields
bookmark_border
NASA, Blue Ghost
cancel

ടെക്സാസ്: സ്വകാര്യ സ്ഥാപനമായ ഫയർഫ്ലൈ എയ്റോസ്​പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം ചന്ദ്രനിലിറങ്ങി. ദൗത്യം വിജയകരമായിരുന്നുവെന്ന് ഫയർഫ്ലൈ മിഷൻ കൺ​േ​ട്രോളർ സ്ഥിരീകരിച്ചു. സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ലാണിത്.

പേടകം വിജയകരമായി ചന്ദ്രനിൽ ഇറക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ. 2024 ഫെബ്രുവരിയിൽ അമേരിക്കൻ എയ്റോസ്​പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസും പേടകം ചന്ദ്രനിലിറക്കിയിരുന്നു.

2025 ജനുവരി 15നാണ് സ്​പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ലാൻഡർ വിക്ഷേപിച്ചത്. മാർച്ച് രണ്ടിന് ലക്ഷ്യസ്ഥാനം കണ്ടു. ചന്ദ്രനിൽ ഇറങ്ങി നിമിഷങ്ങൾക്കകം ലാൻഡർ ചന്ദ്രോപരിതലത്തിന്റെ വിസ്മയകരമായ ചിത്രവും അയച്ചു. അതിന്റെ കാലുകൾ ചന്ദ്രനിൽ എങ്ങനെയാണെന്ന് കാണിച്ചുതന്നു. ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് പോകുന്നതിനുമുമ്പ് ഒരു മാസത്തോളം ഭൂമിയെ ചുറ്റിയിരുന്നു. അവിടെ 16 ദിവസം ചന്ദ്ര ഭ്രമണപഥത്തിൽ അതിന്റെ പാത മെച്ചപ്പെടുത്തി.

ചന്ദ്രന്റെ ഉൾഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാൻഡർ പഠിക്കും. ഇത് ശാസ്ത്രജ്ഞർക്ക് ചന്ദ്രന്റെ താപ പരിണാമത്തെ മനസിലാക്കാൻ സഹായിക്കും. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതിലൂടെ ഗവേഷകർക്ക് അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെക്കുറിച്ചും അറിയാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasa
News Summary - Nasa's Blue Ghost touches down! Private lunar mission nails Moon landing
Next Story