Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സൗദി ആകാശത്ത് അപൂർവ ഭംഗിയോടെ ചന്ദ്രനും ശുക്രനും ഒന്നിച്ചെത്തി

text_fields
bookmark_border
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച; സൗദി ആകാശത്ത് അപൂർവ ഭംഗിയോടെ ചന്ദ്രനും ശുക്രനും ഒന്നിച്ചെത്തി
cancel

റിയാദ്​: സൗദി അറേബ്യയുടെ ആകാശത്ത് സൂര്യൻ അസ്തമിച്ചതിന് പിന്നാലെ വളരെ മനോഹരമായ ഒരു ആകാശക്കാഴ്ച പ്രത്യക്ഷപ്പെട്ടു. പടിഞ്ഞാറൻ മാനത്ത് അമ്പിളിക്കലയും തിളങ്ങിനിൽക്കുന്ന ശുക്രഗ്രഹവും വളരെ അടുത്തടുത്തായി കാണപ്പെട്ടതായിരുന്നു ആ കാഴ്ച. ദൂരദർശിനിയോ മറ്റു പ്രത്യേക ഉപകരണങ്ങളോ ഒന്നും ഇല്ലാതെ തന്നെ സ്വന്തം കണ്ണുകൾ കൊണ്ട് ആളുകൾക്ക് ഇത് വ്യക്തമായി കാണാൻ സാധിച്ചു.

വർഷത്തിൽ പലപ്പോഴായി ആവർത്തിച്ചു വരാറുള്ള സാധാരണമായ ഒരു ആകാശപ്രതിഭാസമാണിതെന്ന് സ്പേസ് ആൻഡ് ആസ്ട്രോണമി സൊസൈറ്റി പ്രസിഡന്റ് സാഹി അൽ ഖലീവി പറഞ്ഞു. സന്ധ്യാസമയത്ത് ആകാശത്ത് തെളിയുന്ന ഇത്തരം ഭംഗിയുള്ള കാഴ്ചകൾ വാനനിരീക്ഷകർക്കും ഫോട്ടോയെടുക്കാൻ ഇഷ്​ടപ്പെടുന്നവർക്കും വലിയ സന്തോഷമാണ് നൽകുന്നത്.

സാധാരണ മൊബൈൽ ഫോൺ കാമറകൾ ഉപയോഗിച്ചോ ഡിജിറ്റൽ കാമറകൾ ഉപയോഗിച്ചോ എളുപ്പത്തിൽ ഫോട്ടോ എടുക്കാൻ സാധിക്കും. ബൈനോക്കുലർ ഉപയോഗിച്ച് നോക്കുകയാണെങ്കിൽ ചന്ദ്രന്റെ ഭംഗിയും, ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഭൂമിയിൽ നിന്ന് പ്രതിഫലിച്ചു വീഴുന്ന വെളിച്ചവും കൂടുതൽ വ്യക്തമായി കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയുടെ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളും നഗരവെളിച്ചങ്ങളും മൂലമുണ്ടാകുന്ന തടസ്സങ്ങൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനങ്ങളും ഇത്തരം ആകാശക്കാഴ്ചകളും കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ബഹിരാകാശത്തിന്റെയും നക്ഷത്രക്കൂട്ടങ്ങളുടെയും (ഗാലക്സികൾ) ചിത്രങ്ങളെടുക്കാൻ താല്പര്യമുള്ളവർക്ക് ഏറ്റവും മികച്ച അന്തരീക്ഷമാണ് ഈ പ്രദേശം സമ്മാനിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moon and Venus come together in a rare beauty in the Saudi sky
Next Story