Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ നടത്തിയ കൂട്ടക്കുരുതി

text_fields
bookmark_border
യുദ്ധ തന്ത്രങ്ങളിലെ അമിത എ.ഐ ആശ്രിതത്വം പലപ്പോഴും നിരപരാധികളുടെ കൂട്ടക്കുരുതിയിലാണ് കൊണ്ടെത്തിക്കുക.
എ.ഐ നടത്തിയ കൂട്ടക്കുരുതി
cancel

മനുഷ്യർ വേണ്ടാ, എല്ലാം എ.ഐ നോക്കിക്കോളുമെന്ന വിശ്വാസം ലോകത്തെ കുരുതിക്കളമാക്കി മാറ്റുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രണ്ട് ഉദാഹരണങ്ങൾ:

ഈയിടെ യു.എസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിലെ ഒരു ഇന്റലിജൻസ് അനലിസ്റ്റ് മിഡിൽ ഈസ്റ്റിലൂടെ നീങ്ങുകയായിരുന്ന ഒരു ചൈനീസ് കപ്പലിലെ കാർഗോ വിവരങ്ങൾ പരിശോധിക്കാൻ ഒരു എ.ഐ ചാറ്റ്‌ബോട്ടിന്റെ സഹായം തേടി. കപ്പലിൽ ഉണ്ടായിരുന്ന വസ്തുക്കൾ ആണവായുധ നിർമാണത്തിനുള്ള ഘടകങ്ങളാണെന്നാണ് എ.ഐ തെറ്റായി നൽകിയ വിവരം. അതൊരു ഔദ്യോഗിക ഇന്റലിജൻസ് റിപ്പോർട്ടാക്കി മാറ്റുകയും ചെയ്തു. ഇത് വിശ്വസിച്ച യു.എസ് സായുധ സേന കപ്പലിലേക്ക് ഇരച്ചുകയറാൻ തയാറെടുക്കുകയും സൈനിക വിമാനങ്ങൾ ആകാശത്ത് വട്ടമിടുകയും ചെയ്തു.

ഓപ്പറേഷന് മുന്നോടിയായി ഉദ്യോഗസ്ഥർ വിവരങ്ങൾ വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത് തെറ്റായ വിവരമാണെന്നും എ.ഐ പിഴവ് വരുത്തിയതാണെന്നും വ്യക്തമായത്. വലിയ ഒരു യുദ്ധത്തിന്റെ പടിവാതിൽക്കൽ നിന്ന് തലനാരിഴക്കാണ് ലോകം രക്ഷപ്പെട്ടത് എന്നു പറയാം. യുദ്ധ തന്ത്രങ്ങളിലെ അമിത എ.ഐ ആശ്രിതത്വം പലപ്പോഴും നിരപരാധികളുടെ കൂട്ടക്കുരുതിയിലാണ് കൊണ്ടെത്തിക്കുക.

ഇറാന് നേരെ അമേരിക്ക നടത്തിയ കടന്നാക്രമണത്തിന്റെ ആദ്യനാളിൽ നൂറ്റി അറുപതിലേറെ കുഞ്ഞുങ്ങളുടെ ജീവൻ കവർന്ന മിനാബ് സ്കൂൾ ആക്രമണത്തിന് വഴിയൊരുക്കിയത് എ.ഐ വരുത്തിയ പിഴവാണെന്നാണ് പെന്റഗൺ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇറാൻ റെവല്യൂഷണറി ഗാർഡ് ഉപയോഗിച്ചിരുന്ന സ്ഥലത്താണ് പിന്നീട് ഷജറെ ത്വയ്യിബ സ്കൂൾ വന്നത്.

ഈ മാറ്റം പുതിയ സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമായിരുന്നുവെങ്കിലും, യു.എസ് സൈന്യത്തിന്റെ പ്രധാന ഡാറ്റാബേസിൽ അത് സൈനിക താവളമായിത്തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ആക്രമിക്കപ്പെടേണ്ട ഉന്നങ്ങൾ നിശ്ചയിക്കാൻ യു.എസ് സൈന്യം ഉപയോഗിക്കുന്ന മാവെൻ സ്മാർട്ട് സിസ്റ്റം എന്ന എ.ഐ സംവിധാനം സ്കൂൾ സൈനിക കേന്ദ്രമാണെന്ന് സ്ഥിരീകരിക്കുകയും മുൻഗണനാ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ആക്രമണങ്ങൾക്ക് മുൻപായി പ്രദേശത്ത് സാധാരണക്കാർ ഉണ്ടോ എന്ന് വിലയിരുത്തുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം എ.ഐയോടുള്ള അമിത വിശ്വാസം കാരണം നേരത്തേ തന്നെ വെട്ടിച്ചുരുക്കിയിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ സാന്നിധ്യം പരിശോധിക്കാൻ സംവിധാനം ഏർപെടുത്തിയിരുന്നില്ല. ഫലമോ, തോരാക്കണ്ണീർ സമ്മാനിച്ച കൂട്ടശിശുഹത്യയും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massacre committed by AI
Next Story