ബ്ലഡ് മൂൺ!! ഈ ആകാശവിസ്മയം കാണാൻ ഇനി ഒരുനാൾ കൂടി. മെയ് 16 ന് ഈ വർഷത്തെ ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 നാണ് ഗ്രഹണം പൂർത്തിയാവുക.
ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ പാതയിൽ എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം. പൂർണ്ണമായും ഭൂമിയുടെ നിഴലിൽ (അംബ്ര) ചന്ദ്രൻ എത്തുന്നു. ഇത് സൂര്യനിൽ നിന്ന് ചന്ദ്രനിലേക്കെത്തുന്ന വെളിച്ചം പൂർണ്ണമായും തടയുന്നു. എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പരോക്ഷമായെത്തുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടുകയും ചന്ദ്രൻ ചുമന്ന നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു.
ഗ്രഹണം ഭാഗികമായിരിക്കുമെന്നും തെക്ക്, പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ, തെക്കേ അമേരിക്ക, വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ഏതാനും ദ്വീപുകൾ എന്നിവിടങ്ങളിലുമാകും ഗ്രഹണം കാണപ്പെടുക എന്നും നാസ പറയുന്നു.