Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആദ്യ ത്രീ​ഡി പ്രി​ന്റ്...

ആദ്യ ത്രീ​ഡി പ്രി​ന്റ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം മാറ്റിവെച്ചു

text_fields
bookmark_border
ആദ്യ ത്രീ​ഡി പ്രി​ന്റ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം മാറ്റിവെച്ചു
cancel

ന്യൂ​യോ​ർ​ക്: ത്രീ​ഡി പ്രി​ന്റ് ചെ​യ്ത ഭാ​ഗ​ങ്ങ​ൾ കൊ​ണ്ടു​ള്ള ആ​ദ്യ​ത്തെ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം സാ​​ങ്കേ​തി​ക​ത്ത​ക​രാ​ർ​മൂ​ലം മാറ്റിവെച്ചു. റി​ലേ​റ്റി​വി​റ്റി സ്‌​പേ​സി​ന്റെ ടെ​റാ​ൻ 1 വിക്ഷേപണം ആ​ണ് അവസാന സെക്കന്റുകളിൽ മാറ്റിവെച്ചത്.

ര​ണ്ടാം ത​വ​ണ​യാ​ണ് വി​ക്ഷേ​പ​ണം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. വാ​ൽ​വ് ത​ക​രാ​റി​ലാ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച ആ​ദ്യ വി​ക്ഷേ​പ​ണ​ശ്ര​മം ഒ​രു മി​നി​റ്റി​നു​ള്ളി​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച എ​ല്ലാ ഒ​രു​ക്ക​വും ന​ട​ത്തി എ​ൻ​ജി​ൻ ജ്വ​ലി​പ്പി​ച്ച് അ​ര​മി​നി​റ്റി​ന​കം ദൗ​ത്യം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ കാ​ര​ണം വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.

110 അ​ടി ഉ​യ​ര​മു​ള്ള റോ​ക്ക​റ്റി​ന്റെ എ​ൻ​ജി​നു​ക​ൾ ഉ​ൾ​പ്പെ​ടെ 85 ശ​ത​മാ​ന​വും കാ​ലി​ഫോ​ർ​ണി​യ​യി​ലെ ക​മ്പ​നി ആ​സ്ഥാ​ന​ത്തു​ള്ള കൂ​റ്റ​ൻ ത്രീ​ഡി പ്രി​ന്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ച​ത്. ഭാ​വി​യി​ൽ ബ​ഹി​രാ​കാ​ശ യാ​ത്ര​യു​ടെ ചെ​ല​വ് കു​റ​ക്കു​ന്ന​തി​ൽ ഇ​ത് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rocketLaunch3D printed rocket
Next Story