Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightജ​പ്പാ​ൻ നാ​ളെ...

ജ​പ്പാ​ൻ നാ​ളെ ച​ന്ദ്ര​നി​ൽ

text_fields
bookmark_border
ജ​പ്പാ​ൻ നാ​ളെ ച​ന്ദ്ര​നി​ൽ
cancel

ച​ന്ദ്ര​യാ​ന്റെ വി​ജ​യ​ത്തി​നു​പി​ന്നാ​ലെ മ​റ്റൊ​രു ഏ​ഷ്യ​ൻ രാ​ജ്യം​കൂ​ടി ച​ന്ദ്ര​നി​ലി​റ​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ജ​പ്പാ​ന്റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ‘ജാ​ക്സ’​യു​ടെ ‘സ്‍ലിം’ (സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ് മൂ​ൺ) വാ​ഹ​നം വെ​ള്ളി​യാ​ഴ്ച ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങും.

സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് എ​ച്ച്-​ഐ.​ഐ.​എ 202 റോ​ക്ക​റ്റി​ൽ ‘സ്‍ലിം’ കു​തി​ച്ചു​യ​ർ​ന്ന​ത്. നേ​രി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്നി​ല്ല ‘സ്‍ലിം’; പ​ക​രം, ചാ​ന്ദ്ര​വാ​ഹ​ന​ത്തോ​ടൊ​പ്പം റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു ബ​ഹി​രാ​കാ​ശ ടെ​ലി​സ്കോ​പി​നെ (എ​ക്സ്റേ ഇ​മാ​ജി​ങ് ആ​ൻ​ഡ് സ്​​പെ​ക്ടോ​സ്കോ​പി മി​ഷ​ൻ) ശൂ​ന്യാ​കാ​ശ​ത്ത് സ്ഥാ​പി​ച്ചു.

തു​ട​ർ​ന്നാ​ണ് ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥം ല​ക്ഷ്യ​മാ​ക്കി കു​തി​ച്ച​ത്. ജ​നു​വ​രി 14ന് ​ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ ‘സ്‍ലിം’ ക​ഴി​ഞ്ഞ​ദി​വ​സം താ​ഴ്ന്നു​പ​റ​ക്കാ​ൻ ആ​രം​ഭി​ച്ചു. കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യ ദി​ശ​യി​ൽ പോ​വു​ക​യാ​ണെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് ന​ട​ക്കും. അ​തോ​ടെ, ച​ന്ദ്ര​നി​ൽ മൃ​ദു​വി​റ​ക്കം ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി ജ​പ്പാ​ൻ മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moon missionJAXAJapan moon missionSLIM mission
News Summary - Japan on the moon tomorrow
Next Story