ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗൻയാന്‍ പദ്ധതിക്കായുള്ള റോക്കറ്റ് ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചു. ഐ.എസ്.ആർ.ഒയുടെ ഹ്യൂമൻ റേറ്റഡ് സോളിഡ് റോക്കറ്റ് ബൂസ്റ്ററാണ് (HS200) വിജയകരമായി പരീക്ഷിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലായിരുന്നു പരീക്ഷണം.
LVM3 എന്നറിയപ്പെടുന്ന GSLV Mk III സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ഹ്യൂമൻ റേറ്റഡ് പതിപ്പാണ് HS200 റോക്കറ്റ് ബൂസ്റ്റർ. ഇതിന്‍റെ സ്റ്റാറ്റിക് പരീക്ഷണമാണ് നടത്തിയത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പ് സെക്രട്ടറി ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, വി.എസ്.എസ്.സി ഡയറക്ടർ, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.