Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പെയ്ഡെക്സിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ; നിർണായകമായ ‘സ്​​പേ​സ് ഡോ​ക്കി​ങ്’ ജനുവരി ഏഴിന്

text_fields
bookmark_border
Spadex, ISRO
cancel

ശ്രീ​ഹ​രി​ക്കോ​ട്ട: വിജയകരമായി വിക്ഷേപിച്ച സ്പെ​യ്ഡെ​ക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ളിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയതായി ഐ.എസ്.ആർ.ഒ. സ്​​പേ​സ് ഡോ​ക്കി​ങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ സ്പേസ് സ്റ്റേഷനിൽ പോകാനും മനുഷ്യനെ കൊണ്ടു പോകാനും മനുഷ്യനെ കൊണ്ടു പോകുന്ന വാഹനങ്ങളെ സ്പേസ് സ്റ്റേഷനുമായി ഘടിപ്പിക്കാനും സാധിക്കും. കൂടാതെ, പല ഭാഗങ്ങളായി വിക്ഷേപിക്കുന്ന സ്പേസ് സ്റ്റേഷനെ കൂട്ടിയോജിപ്പിക്കാനും കഴിയുമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.

2035ഓ​ടെ ബ​ഹി​രാ​കാ​ശ​ത്ത് സ്വ​ന്തം നി​ല​യം സ്ഥാ​പി​ക്കു​ക​യെ​ന്ന ച​രി​ത്ര ദൗ​ത്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടാ​യി ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ സ്പെ​യ്ഡെ​ക്സ് ഇന്നലെയാണ് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചത്. 220 കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ചേ​സ​ര്‍ (എ​സ്.​ഡി.​എ​ക്‌​സ്. 01), ടാ​ര്‍ഗ​റ്റ് (എ​സ്.​ഡി.​എ​ക്‌​സ്. 02) ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വ​ഹി​ച്ച് പി.​എ​സ്.​എ​ല്‍.​വി സി60 ​റോ​ക്ക​റ്റാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മ​ണി​ക്ക് പ​റ​ന്നു​യ​ർ​ന്ന​ത്.

ബ​ഹി​രാ​കാ​ശ​ത്ത് വേ​ർ​പെ​ട്ട ര​ണ്ടു പേ​ട​ക​ങ്ങ​ളും ജ​നു​വ​രി ഏ​ഴി​ന് ഒ​ന്നാ​യി ചേ​രു​ന്ന ഡോ​ക്കി​ങ് പൂ​ർ​ത്തി​യാ​ക്കും. കൂ​ടാ​തെ 24 പ​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ള്‍ കൂ​ടി ദൗ​ത്യ​ത്തി​ലു​ണ്ട്. റോ​ക്ക​റ്റി​ന്‍റെ മു​ക​ള്‍ഭാ​ഗ​ത്തു​ള്ള ഓ​ര്‍ബി​റ്റ​ല്‍ എ​ക്‌​സ്പെ​രി​മെ​ന്റ​ല്‍ മൊ​ഡ്യൂ​ളി​ലാ​ണ് (പോ​യെം) ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭൂ​മി​യെ​ചു​റ്റു​ക.

ഭൂ​മി​യി​ല്‍ നി​ന്ന് 470 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ വൃ​ത്താ​കൃ​തി​യി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ എ​ത്തി​ക്കു​ക. ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ത​മ്മി​ല്‍ 20 കി​ലോ​മീ​റ്റ​റോ​ളം അ​ക​ല​മാ​ണ് തു​ട​ക്ക​ത്തി​ലു​ണ്ടാ​വു​ക. ഭൂ​മി​യെ ചു​റ്റു​ന്ന​തി​നി​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​ ത​മ്മി​ൽ അ​ക​ലം കു​റ​ച്ചു​കൊ​ണ്ടു ​വ​ന്ന​ശേ​ഷം ര​ണ്ടും കൂ​ട്ടി​യോ​ജി​പ്പി​ക്കും (ഡോ​ക്കി​ങ്). ഊ​ര്‍ജ​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വെ​ച്ച് ഒ​രൊ​റ്റ​പേ​ട​കം ​പോ​ലെ പ്ര​വ​ര്‍ത്തി​ച്ച​ശേ​ഷം അ​വ​യെ വേ​ര്‍പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​യ അ​ണ്‍ഡോ​ക്കി​ങ് ന​ട​ത്തും. ഇ​തി​നു​ശേ​ഷം ര​ണ്ടു വ്യ​ത്യ​സ്ത ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​യി ഇ​വ ര​ണ്ടു​വ​ര്‍ഷ​ത്തോ​ളം പ്ര​വ​ര്‍ത്തി​ക്കും.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച് ഡോ​ക്കി​ങ് പ​രീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ല്‍ യു.​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​പെ​യ്സ് ഡോ​ക്കി​ങ് ന​ട​പ്പാ​ക്കി​യ​ത്. പ​ല​ത​വ​ണ വി​ക്ഷേ​പി​ച്ച വ്യ​ത്യ​സ്ത ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യം നി​ര്‍മി​ച്ച​ത് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യാ​ണ്.

ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​മാ​യ ചാ​ന്ദ്ര​യാ​ന്റെ അ​ടു​ത്ത​ഘ​ട്ട​ത്തി​നും മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഗ​ഗ​ന്‍യാ​നി​നും സ്‌​പെ​യ്സ് ഡോ​ക്കി​ങ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വും. ഭാ​ര​തീ​യ അ​ന്ത​രീ​ക്ഷ സ്റ്റേ​ഷ​ന്‍ എ​ന്ന​ പേ​രി​ല്‍ ഇ​ന്ത്യ വി​ഭാ​വ​നം ​ചെ​യ്യു​ന്ന ബ​ഹി​രാ​കാ​ശ​നി​ല​യ​വും ഇ​തു​പോ​ലെ വ്യ​ത്യ​സ്ത പേ​ട​ക​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്തു​കൊ​ണ്ടാ​വും നി​ര്‍മി​ക്കു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISRO has started receiving signal from Spadex; 'space docking' on January 7
Next Story