അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറികൾ വിളവെടുത്ത് അനിൽ മേനോൻ; വൈറലായി പാചക വീഡിയോ
text_fieldsവാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൃഷി ചെയ്ത് പച്ചക്കറികൾ വിളവെടുത്ത് ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. വിളവെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതിന്റെ രസകരമായ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ യാത്രികർക്ക് ഭക്ഷണസാമഗ്രികൾ ഉത്പാദിപ്പിക്കാൻ കഴിയുമോ എന്നാണ് ഇതുവഴി പരീക്ഷിച്ചത്. ബഹിരാകാശ നിലയത്തിലെ പ്രത്യേക സാഹചര്യങ്ങളിൽ നിന്നുള്ള അനിൽ മേനോന്റെ ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ബഹിരാകാശ നിലയത്തിലെ സസ്യസംസ്കരണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അനിൽ മേനോൻ പച്ചക്കറികൾ വിജയകരമായി വിളവെടുത്തത്. ഭാരമില്ലാത്ത അന്തരീക്ഷത്തിൽ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും പാചകം ചെയ്യുന്നതും എങ്ങനെയെന്ന് വീഡിയോയിലൂടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സഹയാത്രികയായ ജെസിക്ക മേയറോടൊപ്പം പച്ചക്കറികൾ വിളവെടുത്ത് അതുപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി സഞ്ചാരികൾക്ക് ആവശ്യമായ പുതിയ ഭക്ഷണങ്ങൾ ബഹിരാകാശത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് ഈ പരീക്ഷണങ്ങൾ നടക്കുന്നത്. ശാസ്ത്രലോകത്തും ബഹിരാകാശ പ്രേമികൾക്കിടയിലും വലിയ കൗതുകമാണ് ഈ ദൃശ്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ പരീക്ഷണങ്ങൾ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

