Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ ആർട്ടിക്ക് ദൗത്യം; നിർണായക സംഭാവനയുമായി കുഫോസ് ഗവേഷകർ

text_fields
bookmark_border
ഇന്ത്യയുടെ ആർട്ടിക്ക് ദൗത്യം; നിർണായക സംഭാവനയുമായി കുഫോസ് ഗവേഷകർ
cancel
camera_alt

കീ​ർ​ത്തി​ഗ എ​സ്.​എ​സ്, ധി​നേ​ഷ് ആ​ർ.

കൊച്ചി: ഇന്ത്യയുടെ ധ്രുവ ഗവേഷണ പരിപാടിയിൽ ശ്രദ്ധേയ സംഭാവന നൽകി കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ (കുഫോസ്) ഗവേഷകർ. ധ്രുവങ്ങളിൽ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻ.സി.പി.ഒ.ആർ) സംഘടിപ്പിച്ച മലിനീകരണം സംബന്ധിച്ച ഗവേഷണ പദ്ധതിക്ക് കുഫോസിലെ ജലപരിസ്ഥിതി മാനേജ്മെന്‍റ് വിഭാഗം മേധാവിയായ പ്രഫ. അനു ഗോപിനാഥ് നേതൃത്വം നൽകി.

തമിഴ്നാട്ടിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രഫ. പരോമിത ചക്രവർത്തി പ്രധാന ഗവേഷക പങ്കാളിയായി. 2025 ആഗസ്റ്റിൽ നടന്ന വേനൽ ദൗത്യത്തിൽ കുഫോസിലെ പി.എച്ച്.ഡി ഗവേഷകയായ കീർത്തിഗ എസ്. എസ്. പങ്കെടുത്തു. ഉൾക്കടലുകൾ, നദികൾ, തടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന ആർട്ടിക്ജല മേഖലകളിൽ അവർ ഫീൽഡ് പഠനങ്ങളും സാമ്പിൾ ശേഖരണവും നടത്തി.

തുടർന്ന്, 2026 മാർച്ചിൽ നടന്ന ശൈത്യകാല ദൗത്യത്തിൽ കുഫോസിലെ ഗവേഷക സംഘാംഗമായ ധിനേഷ് ആർ. പങ്കെടുത്തു. രണ്ട് പഠനങ്ങളിലും വിലപ്പെട്ട പരിസ്ഥിതി വിവരങ്ങൾ ശേഖരിക്കാൻ ഗവേഷക സംഘത്തിന് സാധിച്ചു. ഗവേഷണ പ്രബന്ധം 2025ൽ ജേണൽ ഓഫ് എൻവയോൺമെന്റൽ കെമിക്കൽ എൻജിനീയറിങിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India's Arctic mission; Kufos researchers make crucial contribution
Next Story