Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ വീണ്ടും ഒരുങ്ങുന്നു

text_fields
bookmark_border
ഇന്ത്യ വീണ്ടും ഒരുങ്ങുന്നു
cancel

ചരിത്രമെഴുതിയ മൂന്ന് ദൗത്യങ്ങൾക്കുശേഷം ചന്ദ്രയാൻ 4, പുതുദൗത്യത്തിന് ഒരു​ങ്ങുകയാണ്. ഐ.എസ്.ആർ.ഒ രണ്ടു ഘട്ടങ്ങളിലായായിരിക്കും ചന്ദ്രയാൻ 4 ന്റെ വിക്ഷേപണം. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടുഘട്ടങ്ങളിലായി ബഹിരാകാ​ശത്ത് എത്തിച്ചശേഷം അവിടെവെച്ച് സംയോജിപ്പിക്കും. തുടർന്ന് ചന്ദ്രനിലേക്കുള്ള ദൗത്യം തുടങ്ങും -ഐ.എസ്.ആർ.ഒ ചെയർമാൻ ആർ. സോമനാഥ് പറയുന്നു. ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ഭാരം നിലവിൽ ഐ.എസ്.ആർ.ഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാവുന്നതിനേക്കാൾ കൂടുതലായിരിക്കും. അതിനാലാണ് ഇരട്ട വിക്ഷേപണം.

രാജ്യാന്തര ബഹിരാകാശ ​നിലയംപോലെ വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം മുമ്പ് നടന്നിട്ടു​ണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്. അതിനുള്ള ഡോക്കിങ് സാ​ങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്​പെയ്ഡെക്സ് എന്നു പേരിട്ടിരിക്കുന്ന ദൗത്യം ഈ വർഷം അവ​സാനത്തോടെ പൂർത്തിയാകുമെന്നും ആർ. സോമനാഥ് വിശദീകരിക്കുന്നു.

ചന്ദ്രനിൽ പേടകം ഇറക്കുക എന്ന ലക്ഷ്യം മാത്രമല്ല ചന്ദ്രയാൻ 4ന് ഉണ്ടാകുക. ചന്ദ്രനില്‍നിന്ന് ശിലകളും മണ്ണും ഉൾപ്പെടെ സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ചുമതല ഈ ദൗത്യത്തിനുണ്ടാകും. നിലവിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ചാന്ദ്ര സാമ്പിളുകള്‍ ശേഖരിച്ച് തിരികെ ഭൂമിയിൽ എത്തിച്ചിട്ടുള്ളത്. അപ്പോളോ ദൗത്യത്തിലൂടെ യു.എസും ലൂണ ദൗത്യങ്ങളിലൂടെ സോവിയറ്റ് യൂനിയനും ചാങ് ഇ ദൗത്യങ്ങളിലൂടെ ചൈനയും. ഈ നിരയിലെ നാലാമനാവുക എന്നതാകും ചന്ദ്രയാൻ 4ന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒയുടെ ‘വിഷന്‍ 47’ ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതികളിൽ ഒന്നാണ് ചന്ദ്രയാൻ 4. 2035ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുമെല്ലാം ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India is getting ready again
Next Story