Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂമിക്കപ്പുറവും മനുഷ്യവാസം; ‘ഭീം’ ആശയവുമായി ശുഭാൻഷു ശുക്ല

text_fields
bookmark_border
ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ‘അ​ലോ​ക് ലാ​ബി’​ലാ​ണ് പ​ദ്ധ​തി വി​ക​സി​പ്പി​ച്ച​ത്
ഭൂമിക്കപ്പുറവും മനുഷ്യവാസം; ‘ഭീം’ ആശയവുമായി ശുഭാൻഷു ശുക്ല
cancel
camera_alt

ശു​ഭാ​ൻ​ഷു ശു​ക്ല, ശു​ഭാ​ൻ​ഷു ശു​ക്ല അ​വ​ത​രി​പ്പി​ച്ച ആശയത്തിന്റെ രൂപരേഖ

ബം​ഗ​ളൂ​രു: ഭൂ​മി​ക്ക് പു​റ​ത്തു​ള്ള ഗ്ര​ഹ​ങ്ങ​ളി​ലും ഛിന്ന​ഗ്ര​ഹ​ങ്ങ​ളി​ലും മ​നു​ഷ്യ​ർ​ക്ക് ദീ​ർ​ഘ​കാ​ലം താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും ക​ഴി​യു​ന്ന വാ​സ​കേ​ന്ദ്ര​ങ്ങ​ൾ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന ആ​ശ​യ​വു​മാ​യി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല. ‘ഭീം’ (​ഭാ​ര​തീ​യ ഹാ​ബി​റ്റ​ബ്ൾ എ​ക്സ്പാ​ൻ​ഡ​ബ്ൾ എ​ക്സ്ട്രാ ടെ​റ​സ്ട്രി​യ​ൽ ഹാ​ബി​റ്റാ​റ്റ്) എ​ന്ന പേ​രി​ലാ​ണ് ശു​ഭാ​ൻ​ഷു ത​ന്റെ ആ​ശ​യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബ​ഹി​രാ​കാ​ശ യാ​ത്ര​ക്കു​ള്ള പേ​ട​ക​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ, ച​ന്ദ്ര​നി​ലോ ചൊ​വ്വ​യി​ലോ മ​നു​ഷ്യ​ർ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ അ​വി​ടെ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് ‘ഭീം’ ​ഉ​ത്ത​രം തേ​ടു​ന്ന​ത്. റ​ഷ്യ​യി​ലെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ന്ന ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണ​ത്തി​ൽ​നി​ന്നാ​ണ് ഈ ​ആ​ശ​യം രൂ​പ​പ്പെ​ട്ട​തെ​ന്ന് ശു​ഭാ​ൻ​ഷു വ്യ​ക്ത​മാ​ക്കി. ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ‘അ​ലോ​ക് ലാ​ബി’​ലാ​ണ് പ​ദ്ധ​തി വി​ക​സി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ പ​രി​ശീ​ല​ന​ത്തി​ൽ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്റെ​യും ഓ​ർ​ബി​റ്റ​ൽ മൊ​ഡ്യൂ​ളി​ന്റെ​യും സം​വി​ധാ​ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നൊ​പ്പം ശാ​രീ​രി​ക പ​രി​ശീ​ല​ന​വും ബ​ഹി​രാ​കാ​ശ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ളും ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. ഭാ​വി​യി​ലെ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ അ​ക്കാ​ദ​മി​ക് ഗ​വേ​ഷ​ണം ന​ട​ത്താ​നും ഇ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ശു​ഭാ​ൻ​ഷു ഭൂ​മി​ക്ക​പ്പു​റ​ത്തെ മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഗ​വേ​ഷ​ണ വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​ന്ദ്ര​ൻ, ചൊ​വ്വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല മ​നു​ഷ്യ​വാ​സം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല.

ശ​ക്ത​മാ​യ ബ​ഹി​രാ​കാ​ശ വി​കി​ര​ണം, അ​തി​തീ​വ്ര​മാ​യ താ​പ​നി​ല വ്യ​തി​യാ​ന​ങ്ങ​ൾ, ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ഊ​ർ​ജ​ല​ഭ്യ​ത, ഭൂ​മി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണെ​ന്ന് ശു​ഭാ​ൻ​ഷു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഭാ​വി​യി​ൽ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളു​ടെ ദൈ​ർ​ഘ്യം വ​ർ​ധി​ക്കു​ക​യും മ​നു​ഷ്യ​ൻ ഭൂ​മി​ക്ക​പ്പു​റ​ത്ത് സ്ഥി​ര​സാ​ന്നി​ധ്യം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ‘അ​വി​ടെ മ​നു​ഷ്യ​ർ എ​വി​ടെ താ​മ​സി​ക്കും’ എ​ന്ന ചോ​ദ്യം കൂ​ടു​ത​ൽ നി​ർ​ണാ​യ​ക​മാ​കും. അ​തി​നാ​ൽ, അ​ത്ത​രം വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം ഇ​പ്പോ​ൾ​ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ശു​ഭാ​ൻ​ഷു​വി​ന്റെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Human habitation beyond Earth
Next Story