Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഗെ​റ്റ് റെ​ഡി ഫോ​ർ...

ഗെ​റ്റ് റെ​ഡി ഫോ​ർ ച​ാന്ദ്ര​യാ​ന്‍-4

text_fields
bookmark_border
ഗെ​റ്റ് റെ​ഡി ഫോ​ർ ച​ാന്ദ്ര​യാ​ന്‍-4
cancel

ച​ാന്ദ്ര​യാ​ന്‍-4 പ​ദ്ധ​തി​ക്കൊ​രു​ങ്ങു​ക​യാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ. ച​ാന്ദ്ര​യാ​ന്‍-3 ദൗ​ത്യം വി​ജ​യ​മാ​യ​തി​നു പി​ന്നാ​ലെ നാ​ലാം മി​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​യി​രു​ന്നു. നാ​ലാം ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ എ​ന്തെ​ല്ലാം ല​ക്ഷ്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്. ച​ന്ദ്ര​നി​ല്‍ പേ​ട​കം ഇ​റ​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​വി​ല്ല ല​ക്ഷ്യം എ​ന്നു​റ​പ്പ്. ചാ​ന്ദ്ര​ശി​ല​ക​ളു​ടെ​യും മ​ണ്ണി​ന്റെ​യു​മെ​ല്ലാം സാ​മ്പി​ളു​ക​ള്‍ ഭൂ​മി​യി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൂ​ടി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ വ്യ​ക്ത​മാ​ക്കു​ന്നു. നാ​ഷ​ന​ല്‍ സ​യ​ന്‍സ് സി​മ്പോ​സി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഐ.​എ​സ്.​ആ​ർ.​ഒ മേ​ധാ​വി എ​സ്. സോ​മ​നാ​ഥാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച​ത്. ഇ​തു​വ​രെ മൂ​ന്നു രാ​ജ്യ​ങ്ങ​ളേ ച​ന്ദ്ര​നി​ലെ സാ​മ്പി​ളു​ക​ള്‍ ഭൂ​മി​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ളൂ- യു.​എ​സ്, സോ​വി​യ​റ്റ് യൂ​നി​യ​ന്‍, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി സോ​ഫ്റ്റ് ലാ​ന്‍ഡ് ചെ​യ്യു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യം. ശേ​ഷം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കും. പി​ന്നീ​ട് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍നി​ന്ന് പ​റ​ന്നു​യ​രും. ഒ​രു മൊ​ഡ്യൂ​ളി​ല്‍നി​ന്ന് മ​റ്റൊ​രു മൊ​ഡ്യൂ​ളി​ലേ​ക്ക് സാ​മ്പി​ളു​ക​ള്‍ കൈ​മാ​റു​ന്ന​താ​ണ് അ​ടു​ത്ത ജോ​ലി. സാ​മ്പി​ളു​മാ​യി തി​രി​കെ ഭൂ​മി​യി​ൽ എ​ത്തു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROChandrayaan
News Summary - Get ready for Chandrayaan-4
Next Story