Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഗ​ഗ​ൻ​യാ​ൻ:...

ഗ​ഗ​ൻ​യാ​ൻ: യാ​ത്രി​ക​രെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ആ​ദ്യ​ പ​രീ​ക്ഷ​ണം ഇ​ന്ന്

text_fields
bookmark_border
Gaganyaan Mission
cancel
camera_alt

ഗഗൻയാൻ മിഷൻ

ബം​ഗ​ളൂ​രു: മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പ​രീ​ക്ഷ​ണ​ദൗ​ത്യം ശ​നി​യാ​ഴ്ച ന​ട​ക്കും. മൂ​ന്നു​പേ​രെ ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ച്ച് മൂ​ന്നു​ദി​വ​സം അ​വി​ടെ താ​മ​സി​പ്പി​ച്ച് സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​താ​ണ് ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം. ഗ​ഗ​ൻ​യാ​ന്റെ ആ​ദ്യ പ​രീ​ക്ഷ​ണ​മാ​യ ‘ൈഫ്ല​റ്റ് ടെ​സ്റ്റ് വെ​ഹി​ക്കി​ൾ അ​ബോ​ർ​ട്ട് മി​ഷ​ൻ 1’ (ടി.​വി-​ഡി 1) ആ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ന്റെ ഒ​ന്നാം വി​ക്ഷേ​പ​ണ ത​റ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ക.

ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ദൗ​ത്യം റ​ദ്ദാ​ക്കേ​ണ്ടി​ വ​ന്നാ​ൽ യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​വി​ക്ഷേ​പ​ണ​മാ​ണി​ത്. ഇ​തി​നാ​യു​ള്ള ക്രൂ ​മൊ​ഡ്യൂ​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്നു. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ക്രൂ ​എ​സ്കേ​പ് സി​സ്റ്റം (സി.​ഇ.​എ​സ്) പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

റോ​ക്ക​റ്റി​ന്റെ വേ​ഗം ശ​ബ്ദ​ത്തി​ന്റെ വേ​ഗ​ത്തി​ന് തു​ല്യ​മാ​കു​ന്ന സ​മ​യ​ത്ത് പ​രാ​ജ​യം സം​ഭ​വി​ച്ചാ​ൽ യാ​ത്ര​ക്കാ​രെ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ​രീ​ക്ഷ​ണം. ഇ​തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സിം​ഗി​ൾ സ്റ്റേ​ജ് ലി​ക്വി​ഡ് റോ​ക്ക​റ്റാ​ണ് ടി.​വി.​ഡി1. ഇ​തി​ൽ ക്രൂ ​മൊ​ഡ്യൂ​ൾ (സി.​എം), ക്രൂ ​എ​സ്കേ​പ് സി​സ്റ്റം (സി.​ഇ.​എ​സ്) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ. യ​ഥാ​ർ​ഥ മൊ​ഡ്യൂ​ളി​ന്റെ അ​തേ സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണ് പ​രീ​ക്ഷ​ണ​ത്തി​നു​ള്ള​തും. നി​ശ്ചി​ത ഉ​യ​ര​ത്തി​ൽ​നി​ന്ന് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ​തി​ക്കു​ന്ന പേ​ട​കം ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ര​യി​ലെ​ത്തി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROScience NewsTravelExperimentGagan YaanSreeharikota
News Summary - Gaganyaan: Today is the first test to divert passengers
Next Story