Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅ​പ്പോ​ളോ​യി​ൽ​നി​ന്ന്...

അ​പ്പോ​ളോ​യി​ൽ​നി​ന്ന് ആ​ർ​ട്ടി​മി​സി​ലെ​ത്തു​മ്പോ​ൾ...

text_fields
bookmark_border
അ​പ്പോ​ളോ​യി​ൽ​നി​ന്ന് ആ​ർ​ട്ടി​മി​സി​ലെ​ത്തു​മ്പോ​ൾ...
cancel
camera_alt

ഫ്ലോറിഡയിലെ കെന്നഡി സ്​പേസ് സെന്ററിൽനിന്ന് ആർട്ടിമിസ് 2 കുതിച്ചുയരുന്നത് കാമറയിൽ പകർത്തുന്ന മാധ്യമ പ്രവർത്തകർ

54 വ​ർ​ഷ​ത്തി​നു​ശേ​ഷം മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ, അ​ര​നൂ​റ്റാ​ണ്ടു​മു​മ്പ് മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലെ​ത്തി​ച്ച അ​പ്പോ​ളോ ദൗ​ത്യ​ത്തി​ലെ അ​വ​സാ​ന യാ​ത്രി​ക​ൻ യു​ജി​ൻ കെ​ർ​മാ​ൻ ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ന​ട​ത്തി​യ ​പ്ര​സ്താ​വ​ന ഓ​ർ​ക്കാം: ‘മാ​ന​വ​രാ​ശി​ക്ക് പ്ര​തീ​ക്ഷ​യും സ​മാ​ധാ​ന​വു​മാ​യി നാം ​ഇ​നി​യും ഇ​വി​ടേ​ക്ക് വ​രും’’. യു​ജി​ന്റെ വാ​ഗ്ദാ​നം അ​ദ്ദേ​ഹ​ത്തി​ന്റെ പി​ൻ​ഗാ​മി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മ്പോ​ൾ ശാ​സ്ത്ര​ലോ​ക​മാ​കെ മാ​റി​യി​രി​ക്കു​ന്നു. ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ന്റെ സ്വ​ഭാ​വ​വും ദി​ശ​യു​​മെ​ല്ലാം മാ​റി. അ​ര​നൂ​റ്റാ​ണ്ടി​നി​ടെ ഭൂ​മി​യി​ൽ​നി​ന്ന് തൊ​ടു​ത്ത ഏ​താ​നും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ചൊ​വ്വ​യി​ലെ​ത്തി; ആ​കാ​ശ​ത്ത് ബ​ഹി​രാ​കാ​ശ നി​ല​യ​ങ്ങ​ൾ എ​ന്ന പേ​രി​ൽ മ​നു​ഷ്യ​ൻ ഗ​വേ​ഷ​ണ​ത്തി​നാ​യി കൂ​ടു​ക​ൾ കെ​ട്ടി; സൗ​ര​യൂ​ഥ​ത്തി​ലെ വി​വി​ധ ഗ്ര​ഹ​ങ്ങ​ളും ഉ​പ​ഗ്ര​ഹ​ങ്ങ​ളും ഛിന്ന​ഗ്ര​ഹ​ങ്ങ​ളു​മെ​ല്ലാം ല​ക്ഷ്യ​മാ​ക്കി നൂ​റു​ക​ണ​ക്കി​ന് ദൗ​ത്യ​ങ്ങ​ൾ ന​ട​ത്തി. പ്ര​പ​ഞ്ച​ത്തി​ന്റെ കാ​ണാ​ദി​ക്കു​ക​ളി​ലേ​ക്ക് ഹ​ബ്ൾ, ജെ​യിം​സ് വെ​ബ് തു​ട​ങ്ങി​യ ദൂ​ര​ദ​ർ​ശി​നി​ക​ളി​ലൂ​ടെ മ​നു​ഷ്യ​ന്റെ ക​ണ്ണു​ക​ൾ പ​തി​ഞ്ഞു. ഇ​തി​നി​ട​യി​ൽ, പു​തു​നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യ പാ​ദ​ത്തി​ലെ​​പ്പോ​ഴോ ആ​ണ് ഗ​വേ​ഷ​ക ലോ​ക​ത്തി​ന്റെ ശ്ര​ദ്ധ വീ​ണ്ടും ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പി​ന്നീ​ട് ​അ​തൊ​രു മ​ത്സ​ര​മാ​യി. യു.​എ​സി​നോ​ട് മ​ത്സ​രി​ക്കാ​ൻ ഇ​ന്ത്യ​യും ചൈ​ന​യും ജ​പ്പാ​നു​മെ​ല്ലാം ത​യാ​റാ​യി ഓ​രോ ദൗ​ത്യ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. അ​വ​യെ​ല്ലാം വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഈ ​സ്​​പേ​സ് റേ​സി​ൽ ത​ങ്ങ​ളു​ടെ അ​പ്ര​മാ​ദി​ത്വം നി​ല​നി​ർ​ത്താ​ൻ​കൂ​ടി​യാ​യി​രു​ന്നു ആ​ർ​ട്ടി​മി​സ് ദൗ​ത്യ​ത്തി​ന് നാ​സ രൂ​പം ന​ൽ​കി​യ​ത്.

തു​ട​ക്കം 2017ൽ

​ആ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യ​​​ത്തി​​​ന് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത് 2017ലാ​​​ണ്. യൂ​​​​റോ​​​​പ്യ​​​​ൻ സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി, ജ​​​​പ്പാ​​​​ൻ എ​​​​യ്റോ​​​​സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി, ക​​​​നേ​​​​ഡി​​​​യ​​​​ൻ സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി എ​​​​ന്നീ ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​കൂ​​​ടി സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​യാ​​​ണ് ആ​​​ർ​​​ട്ടി​​​മി​​​സ് പു​​​​രോ​​​​ഗ​​​​മി​​​ച്ച​​​ത്. അ​​​പ്പോ​​​ളോ 17ന്റെ 50ാം ​​​വാ​​​ർ​​​ഷി​​​ക​​​മാ​​​യി​​​രു​​​ന്ന 2022ൽ ​​​ആ​​​ർ​​​ട്ടി​​​മി​​​സ് 1 എ​ന്ന ആ​ളി​ല്ലാ പേ​ട​കം വി​​​ക്ഷേ​​​പി​​​ച്ചു. ന​​​​വം​​​​ബ​​​​ർ 16ന് ​​​​ഒ​​​​റി​​​​യോ​​​​ൺ എ​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​ പേ​​​​ട​​​​ക​​​​വു​​​​മാ​​​​യി കു​​​​തി​​​​ച്ച എ​​​​സ്.​​​​എ​​​​ൽ.​​​​എ​​​​സ് റോ​​​​ക്ക​​​​റ്റ് നാ​​​ല് ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ച​​​​ന്ദ്ര​​​​ന്റെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലെ​​​​ത്തി. ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​മ്പ​​​​തി​​​​നാ​​​​യി​​​​രം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ ച​​​​ന്ദ്ര​​​​നെ വ​​​​ലം​​​വെ​​​​ച്ച ഓ​​​​റി​​​​യോ​​​​ണി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​വി​​​​ധ ചി​​​​ത്ര​​​​ങ്ങ​​​​ളും നാ​​​​സ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. ഡി​​​​സം​​​​ബ​​​​ർ 11ന് ​ഓ​​​​റി​​​​യോ​​​​ൺ ഭൂ​​​​മി​​​​യി​​​​ൽ സു​ര​ക്ഷി​ത​മാ​യി പ​തി​ച്ച​തോ​ടെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി. 2024ൽ, ​ആ​ർ​ട്ടി​മി​സ് 2 ദൗ​ത്യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു നാ​സ​യു​ടെ പ്ര​ഖ്യാ​പ​നം. പ​ക്ഷേ, പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് നീ​ണ്ടു​പോ​യി.

കാ​ര്യ​ങ്ങ​ൾ വി​ചാ​രി​ച്ച​പോ​ലെ ന​ട​ന്നാ​ൽ ആ​ർ​ട്ടി​മി​സ് 2ലെ ​യാ​ത്രി​ക​ർ ഏ​പ്രി​ൽ ആ​റി​ന് ച​​​ന്ദ്ര​​​ന്റെ അ​​​രി​​​കി​​​ലെ​​​ത്തും. ഏ​താ​ണ്ട് 5000 മൈ​ൽ അ​ടു​ത്തു​നി​ന്ന് അ​വ​ർ​ക്ക് ച​ന്ദ്ര​നെ കാ​ണാം. പ​ക്ഷേ, അ​വി​ടെ ഇ​റ​ങ്ങാ​നാ​കി​ല്ല. 1968ൽ ​​​വി​​​ക്ഷേ​​​പി​​​ച്ച അ​​​പ്പോ​​​ളോ 8ന് ​​​തു​​​ല്യ​​​മാ​​​യ ദൗ​​​ത്യ​​​മാ​​​ണി​​​ത്. ആ ​ദൗ​​​ത്യ​​​ത്തി​​​ൽ മൂ​​​ന്ന് യാ​​​ത്രി​​​ക​​​ർ ച​​​ന്ദ്ര​​​ന​​​രി​​​കെ എ​​​ത്തി മ​​​ട​​​ങ്ങി. എ​​​ന്നാ​​​ൽ, ആ ​​​യാ​​​​ത്ര​​​യാ​​​ണ് തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷം നീ​​​ൽ ആം​​​സ്ട്രോ​​​ങ്ങി​​​നെ​​​യും എ​​​ഡ്വി​​​ൻ ആ​​​ൽ​​​ഡ്രി​​​നെ​​​യും ച​​​ന്ദ്ര​​​നി​​​ൽ കാ​​​ലു​​​കു​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്. സ​​​മാ​​​ന​​​മാ​​​യി ആ​​​ർ​​​ട്ടി​​​മി​​​സ് 2, ആ​ർ​ട്ടി​മി​സ് 3 എ​ന്നി​വ ആ​​​​ർ​​​​ട്ടി​​​​മി​​​​സ്-4​ലെ യാ​ത്രി​ക​ർ​ക്ക് ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്താ​ൻ വ​ഴി​യൊ​രു​ക്കും. 2028ൽ ​അ​ത് സം​ഭ​വി​ക്കു​മെ​ന്നാ​ണ് നാ​സ​യു​ടെ അ​വ​കാ​ശ​വാ​ദം.

അ​ര​നൂ​റ്റാ​ണ്ടി​ന്റെ ഇ​ട​വേ​ള

ര​ണ്ട് ചാ​ന്ദ്ര​യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ അ​ര​നൂ​റ്റാ​ണ്ടി​ന്റെ ഇ​ട​വേ​ള വ​രാ​ൻ കാ​ര​ണ​മെ​ന്താ​യി​രി​ക്കും? പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. തു​ട​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ച ഗ​വേ​ഷ​ണ​ത്തി​ന്റെ ഫോ​ക്ക​സ് പ്ര​പ​ഞ്ച​ത്തി​ന്റെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചു​വെ​ന്ന​താ​ണ് ഒ​രു കാ​ര​ണം. അ​തി​ന​പ്പു​റം, സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളും ഈ ​നീ​ണ്ട ഇ​ട​വേ​ള​ക്ക് കാ​ര​ണ​മാ​യി. ‘അ​പ്പോ​ളോ’​ക്കു​ശേ​ഷം, ഭൂ​മി​യു​ടെ താ​ഴ്ന്ന ഭ്ര​മ​ണ​പ​ഥ​ത്തി​ലെ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ലോ​ക​ത്തി​ന്റെ ശ്ര​ദ്ധ തി​രി​ഞ്ഞു. അ​ക്കാ​ല​ത്ത്, യു.​എ​സു​മാ​യി ബ​ഹി​രാ​കാ​ശ യു​ദ്ധം ന​ട​ത്തി​യി​രു​ന്ന​ത് സോ​വി​യ​റ്റ് ആ​യി​രു​ന്നു​വ​ല്ലൊ. അ​പ്പോ​ളോ​യി​ലൂ​ടെ നാ​സ വി​ജ​യി​ക്കു​ക​യും സോ​വി​യ​റ്റ് യൂ​നി​യ​ൻ ശി​ഥി​ല​മാ​വു​ക​യും ചെ​യ്ത​തോ​ടെ ആ ‘​മ​ത്സ​ര’​വും പ​തി​യെ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ചാ​ന്ദ്ര ദൗ​ത്യ​ത്തി​നു​ള്ള ഭീ​മ​മാ​യ ചെ​ല​വും യാ​​ത്ര താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​വെ​ക്കാ​ൻ മ​റ്റൊ​രു കാ​ര​ണ​മാ​ണ്. ഇ​പ്പോ​ൾ ലോ​ക​സാ​ഹ​ച​ര്യം മാ​റി.

‘മ​ത്സ​ര’​വും പു​ന​രാ​രം​ഭി​ച്ചു. ഇ​​​ക്കു​​​റി അ​​​പ്പു​​​റ​​​ത്തു​​​ള്ള​​​ത് ചൈ​​​ന​​​യാ​​​ണ്. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് മ​​​​റ്റൊ​​​​രു സാ​​​​മ്രാ​​​​ജ്യം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ​​വ​​ർ. തി​​​​യാ​​​​ങ്ഗോ​​​​ങ് എ​​​​ന്ന പേ​​​​രി​​​​ൽ സ്വ​​​​ന്ത​​​​മാ​​​​യി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യം സ്ഥാ​​​​പി​​​​ച്ച ചൈ​​​​ന 2021ൽ​​​ത​​​ന്നെ അ​​​​വി​​​​ടേ​​​​ക്ക് മൂ​​​​ന്നു യാ​​​​ത്രി​​​​ക​​​​രെ എ​​​​ത്തി​​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷ​​​വും അ​​​വി​​​ടെ ആ​​​ളു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു മ​​​ട​​​ങ്ങി. ചൈ​​​ന​​​യു​​​ടെ ചാ​​​ന്ദ്ര​പ​​​ദ്ധ​​​തി​​​യാ​​​ണ് ഷാ​​​ങ്ങെ. 2021ൽ ​​ഷാ​​​​​​​ങ്ങെ-5 എ​​​​​​​ന്ന പേ​​​​​​​ട​​​​​​​കം ച​​​​​​​ന്ദ്ര​​​​​​​നി​​​​​​​ൽ​​​​​​​നി​​​​​​​ന്ന്​ ക​​​​​​​ല്ലും മ​​​​​​​ണ്ണും ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി. 2030ന് ​​​മു​​​മ്പാ​​​യി ഈ ​പ​ദ്ധ​തി​യി​ലൂ​ടെ മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലെ​ത്തി​ക്കു​മെ​ന്ന് ചൈ​ന​യും അ​വ​കാ​ശ​പ്പെ​ടു​ന്നു.

പത്ത് ദിവസം; 12 ഘട്ടങ്ങൾ

പത്ത് ദിവസ​ത്തെ ആർട്ടിമിസ് -2 ദൗത്യത്തിന് പ്രധാനമായും 12 ഘട്ടങ്ങളാണുള്ളത്. അവ ഇങ്ങനെ:

1.ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ് സെ​ന്റ​റി​ൽ​നി​ന്ന് ഒ​റി​റോ​യ​ൺ പേ​ട​കം കു​തി​ച്ചു​യ​രു​ന്നു

2.100 മൈ​ൽ ഉ​യ​ര​ത്തി​ൽ

3.ഭ്ര​മ​ണ പ​ഥം ഉ​യ​ർ​ത്തു​ന്നു

4.വി​ക്ഷേ​പ​ണം ന​ട​ന്ന് ര​ണ്ട് മ​ണി​ക്കു​റി​നു​ശേ​ഷം ഒ​റി​യോ​ൺ പേ​ട​കം വേ​ർ​പ്പെ​ടു​ന്നു.

5.യാ​ത്ര​യു​ടെ ഒ​ന്നാം നാ​ൾ അ​വ​സാ​നി​ക്കു​ന്നു.

6.ട്രാ​ൻ​സ് ലൂ​ണാ​ർ ഇ​ൻ​ജെ​ക്ഷ​ൻ

7.ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കു​ന്നു

8.ച​ന്ദ്ര​ന​രി​കെ (​ഫ്ലൈ ബൈ)

9.ട്രാ​ൻ​സ് എ​ർ​ത് റി​ട്ടേ​ൺ

10.സ​ർ​വി​സ് മൊ​ഡ്യൂ​ളി​ൽ​നി​ന്ന് യാ​ത്രി​ക​രു​ൾ​കൊ​ള്ളു​ന്ന

11.മൊ​ഡ്യൂ​ൾ വേ​ർ​പ്പെ​ടു​ന്നു

12.സ്പ്ലാ​ഷ് ഡൗ​ൺ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spacescienceAstronautApolloArtemis
News Summary - From Apollo to Artemis
Next Story