Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്റെ പാത പിന്തുടർന്ന് ഇലോൺ മസ്കും; സ്പേസ് എക്സ് വിഭാഗത്തിന് ഇനി പുതിയ പേര്

text_fields
bookmark_border
ട്രംപിന്റെ പാത പിന്തുടർന്ന് ഇലോൺ മസ്കും; സ്പേസ് എക്സ് വിഭാഗത്തിന് ഇനി പുതിയ പേര്
cancel

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയപരമായ മാറ്റങ്ങളുടെ ചുവടുപിടിച്ച് തന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിന്റെ പേര് മാറ്റാൻ ഇലോൺ മസ്ക് പദ്ധതിയിടുന്നു. ഇതുവരെ ഉപയോഗിച്ചിരുന്ന 'സ്‌പേസ് എക്സ് എഐ' എന്ന പേര് മാറ്റി ഇനിമുതൽ 'സ്‌പേസ് എക്സ് എസ് ഐ' എന്നായിരിക്കും അറിയപ്പെടുക.

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്ന പദത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ്' എന്ന പദം ഉപയോഗിക്കണമെന്ന് യു.എസ് ഭരണകൂടം അടുത്തിടെ ഉത്തരവിട്ടിരുന്നു. ഔദ്യോഗിക രേഖകളിലും പൊതു ആശയവിനിമയങ്ങളിലും ഈ പുതിയ പദപ്രയോഗം നടപ്പിലാക്കണമെന്ന ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടാണ് മസ്കിന്റെ ഈ പുതിയ നീക്കം.

സാങ്കേതികവിദ്യയിലോ കമ്പനിയുടെ പ്രവർത്തനങ്ങളിലോ നിലവിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതൊരു പൂർണമായും ബ്രാൻഡിങുമായി ബന്ധപ്പെട്ട മാറ്റം മാത്രമാണെന്നാണ് സൂചന. പേരുമാറ്റം എപ്പോഴാണ് പൂർത്തിയാകുകയെന്ന കാര്യത്തിൽ മസ്ക് ഇതുവരെ കൃത്യമായ സമയപരിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ കമ്പനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മറ്റും പഴയ പേര് തന്നെയാണ് തുടരുന്നത്.

യു.എസ് സർക്കാരിന്റെ ഔദ്യോഗിക ആശയവിനിമയങ്ങളെ മാത്രമാണ് ട്രംപിന്റെ ഈ ഉത്തരവ് ബാധിക്കുന്നത് എന്നതിനാൽ മസ്കിന്റെ ഈ തീരുമാനം പൂർണമായും സ്വമേധയാ ഉള്ള ഒരു പുനർനാമകരണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ മറ്റ് ആ സാങ്കേതിക സ്ഥാപനങ്ങളും ഈ പാത പിന്തുടരുമോ എന്നതിൽ വ്യക്തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elon Musk follows Trump's lead, SpaceX division gets new name
Next Story