Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ചു
cancel

ബാ​ല​സോ​ർ/​ന്യൂ​ഡ​ൽ​ഹി: ക​ര​യി​ൽ നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന പ്ര​ള​യ് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ. പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​മു​ന​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഹ്ര​സ്വ​ദൂ​ര മി​സൈ​ൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഒ​ഡി​ഷ തീ​ര​ത്തു​ള്ള എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ദ്വീ​പി​ൽ നി​ന്നാ​ണ് പ​രീ​ക്ഷി​ച്ച​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

500 മു​ത​ൽ 1,000 കി​ലോ​ഗ്രാം വ​രെ ഭാ​ര​ശേ​ഷി​യു​ള്ള മി​സൈ​ലി​ന് 150 മു​ത​ൽ 500 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി​യു​ണ്ട്. ഡി.​ആ​ർ.​ഡി.​ഒ​യാ​ണ് മി​സൈ​ൽ നി​ർ​മി​ച്ച​ത്. മി​സൈ​ലു​ക​ൾ കൃ​ത്യ​മാ​യി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്‍റ് അർധ -ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയർന്ന കൃത്യത ഉറപ്പാക്കാൻ അത്യാധുനിക മാർഗനിർദേശ, ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. യാത്രക്കിടെ വഴിമാറി സഞ്ചരിക്കാൻ കഴിയുന്ന പ്രളയ് മിസൈലിനെ ശത്രുക്കൾക്കു കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.

പരീക്ഷണം എല്ലാ നിശ്ചിത മാനദണ്ഡങ്ങളും ലക്ഷ്യങ്ങളും പാലിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ശത്രുവിന്റെ പ്രധാന ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര സർഫസ് ടു സർഫസ് മിസൈൽ ആണ് ‘പ്രളയ്’. ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ സൈന്യം എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ പ്രതിനിധികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ‘പ്രളയ്’ മിസൈലിന്റെ പറക്കൽ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച ഡി.ആർ.ഡി.ഒയെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ മിസൈൽ രാജ്യം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DRDO successfully tests Pralay missile
Next Story