Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നൽ വേഗതയിൽ തീരുമാനങ്ങളെടുത്ത് കാക്കകൾ; ബുദ്ധിശക്തിയിൽ മനുഷ്യനും വെല്ലുവിളി

text_fields
bookmark_border
മിന്നൽ വേഗതയിൽ തീരുമാനങ്ങളെടുത്ത് കാക്കകൾ; ബുദ്ധിശക്തിയിൽ മനുഷ്യനും വെല്ലുവിളി
cancel

മനുഷ്യരെക്കാളും കുരങ്ങുകളെക്കാളും ഇരട്ടി വേഗതയിൽ തീരുമാനങ്ങളെടുക്കാൻ കാക്കകൾക്ക് കഴിയും. കാഴ്ചയുടെ അടിസ്ഥാനത്തിലാണ് കാക്കകൾ മിന്നൽ വേഗതയിൽ തീരുമാനങ്ങളെടുക്കുന്നത്. പ്രശസ്ത സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കൗതുകകരമായ കണ്ടെത്തൽ.

പക്ഷികളുടെ ബുദ്ധിശക്തിയെക്കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും മുൻപന്തിയിലുള്ളവയാണ് കാക്കകൾ. എന്നാൽ ഇവയുടെ മസ്തിഷ്കപ്രവർത്തനം നമ്മൾ കരുതിയതിലും എത്രയോ വേഗതയേറിയതാണെന്നാണ് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. കാഴ്ചകളെ വിശകലനം ചെയ്ത് ശരിയായ തീരുമാനമെടുക്കാൻ കാക്കകൾക്ക് വെറും 235 മില്ലിസെക്കൻഡുകൾ (ഒരു സെക്കൻഡിന്റെ അഞ്ചിലൊന്ന് ഭാഗം മാത്രം) മതിയാകും. എന്നാൽ മനുഷ്യർക്ക് ഇതേ പ്രക്രിയയ്ക്ക് ഏകദേശം 450 മുതൽ 820 മില്ലിസെക്കൻഡുകൾ വരെ ആവശ്യമായി വരുന്നുണ്ട്.

ഓർമശക്തി പരീക്ഷിക്കാനുള്ള ഡോട്ട് ടെസ്റ്റായിരുന്നു ​ഗവേഷകർ നടത്തിയ പരീക്ഷണം. കമ്പ്യൂട്ടർ സ്ക്രീനിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഡോട്ടുകളുടെ ദിശ ഏതുഭാഗത്തേക്കാണെന്ന് കണ്ടെത്തുകയായിരുന്നു കാക്കകളുടെ ജോലി. ഡോട്ടുകളിൽ ചിലത് ക്രമരഹിതമായി ചലിക്കുമ്പോൾ, കൃത്യമായ ദിശ തിരിച്ചറിയുക എന്നത് കാക്കകളെ സംബന്ധിച്ച് ചെറിയൊരു വെല്ലുവിളിയായിരുന്നു. എന്നാലിവ അതിവേ​ഗം ഡോട്ടുകളുടെ ദിശ കണ്ടുപിടിച്ചു.

ആയിരക്കണക്കിന് തവണ ഈ പരീക്ഷണം ആവർത്തിച്ചപ്പോൾ, സങ്കീർണ്ണമായ ദൃശ്യങ്ങൾക്കിടയിലും കാക്കകൾ വളരെ കൃത്യതയോടെയും വേഗത്തിലും തീരുമാനങ്ങൾ എടുത്തതായി ഗവേഷകർ കണ്ടെത്തി. മനുഷ്യരിലും മറ്റ് സസ്തനികളിലും ഉള്ളതുപോലെയുള്ള തട്ടുകളായുള്ള സെറിബ്രൽ കോർട്ടക്സ് പക്ഷികൾക്കില്ല. പകരം ഇവയുടെ മസ്തിഷ്കത്തിൽ ന്യൂറോണുകളുടെ പ്രത്യേക സമൂഹമാണുള്ളത്. ആകാശത്തിലൂടെ അതിവേഗത്തിൽ കൂട്ടമായി പറക്കുമ്പോൾ പരസ്പരം കൂട്ടിയിടിക്കാതിരിക്കാനും പെട്ടെന്ന് ദിശമാറാനുമുള്ള ജൈവികമായ ആവശ്യകതയാകാം കാക്കകളുടെ മസ്തിഷ്കത്തെ ഇത്രയധികം വേഗതയേറിയതാക്കി മാറ്റിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന പക്ഷി ബുദ്ധി എന്ന പ്രയോഗം ഒരു കുറവല്ല, മറിച്ച് പ്രകൃതിയുടെ അത്ഭുതകരമായ ഒരു വേഗതയുടെ അടയാളമാണെന്നാണ് ഈ പഠനം തെളിയിക്കുന്നത്. കാക്കകൾക്ക് മനുഷ്യരുമായുള്ള സമ്പർക്കം അവയെ കൂടുതൽ ബുദ്ധിയുള്ളവരാക്കിയിരിക്കുകയാണ്. ഭാവിയിൽ മനുഷ്യരേക്കാൾ ബുദ്ധിയുള്ളവരായി കാക്കകൾ മാറുമെന്ന നി​ഗമനവും ശാസ്ത്രലോകത്ത് ഉയരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crows may make lightning-fast decisions
Next Story