Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രിഫ്റ്റഡ് ഷോപ്പിൽ നിന്നും 2500 രൂപക്ക് വാങ്ങിയ ഭരണികൾ ലേലത്തിൽ വിറ്റത് 60 ലക്ഷത്തിലധികം രൂപക്ക്; വൻ നേട്ടമായി അപൂർവ ചൈനീസ് സെറാമിക് പാത്രങ്ങൾ

text_fields
bookmark_border
https://www.madhyamam.com/tags/chinees
cancel

ലണ്ടൻ ചാരിറ്റി ഷോപ്പിൽനിന്ന് വെറും 20 പൗണ്ടിന് വാങ്ങിയ രണ്ടു ചെറിയ ഭരണികൾ ലണ്ടനിൽ നടന്ന ലേലത്തിൽ വിറ്റത് 58000 പൗണ്ട് അധവാ 60 ലക്ഷത്തിലധികം രൂപക്ക്. റോസ്ബെറീസ് ലണ്ടൻ ലേലക്കമ്പനിയാണ് ഈ അപൂർവ നേട്ടത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

ഇരട്ടിയിലധികം നേട്ടം കൊയ്യാൻ ഈ ഭരണികളിലെന്താണെന്നാണോ, അപൂർവ ചൈനീസ് രാജവംശ സെറാമിക് പാത്രങ്ങളാണ് ഇവ. ലണ്ടനിലെ ഒരു സാധാരണ ത്രിഫ്റ്റഡ് ഷോപ്പ് സന്ദർശിക്കുന്നതിനിടെയാണ് ഇവ ലേലത്തിൽ വിറ്റ വ്യക്തി ഈ ഭരണികൾ വാങ്ങിയത്. ശേഷം നടത്തിയ ഗവേഷണത്തിലാണ് ഇവയുടെ മൂല്യം തിരിച്ചറിഞ്ഞത്.

ഏകദേശം 4.5 ഇഞ്ച് മാത്രം ഉയരമുള്ള ഈ ഭരണികളിൽ മഞ്ഞ നിറത്തിലുള്ള പശ്ചാത്തലത്തിൽ ചായം പൂശിയ നിലയിൽ താമരപ്പൂക്കളുടെ മനോഹരമായ ചിത്രീകരണമാണുള്ളത്. ദൗചായി എന്ന പരമ്പരാഗത ചൈനീസ് പോർസലെയ്ൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. അണ്ടർഗ്ലേസ് ബ്ലൂ പെയിന്റിംഗും മുകളിൽ വർണ്ണാഭമായ ഇനാമലുകളും സംയോജിപ്പിക്കുന്ന രീതയാണിത്.

1644 മുതൽ 1912 വരെ ചൈന ഭരിച്ച ക്വിങ് രാജവംശത്തിന്റെ കാലത്തുള്ളതാണ് ഈ ഭരണികൾ. ഇതിന്റെ അടിഭാഗത്തുള്ള മുദ്രകൾ 1735 മുതൽ 1796 വരെ ഭരിച്ചിരുന്ന ക്വിയാൻലോങ് ചക്രവർത്തിയുടെ കാലഘട്ടത്തിലേതാണെന്ന് വിദഗ്ദ്ധർ സ്ഥിരീകരിച്ചു. ചൈനീസ് സാമ്രാജ്യത്വ കലകളുടെ നിർമാണത്തിൽ ഏറ്റവും പ്രശസ്തമായ കാലഘട്ടമാണിത്.

പാത്രങ്ങളിലെ വ്യത്യസ്തമായ അലങ്കാരങ്ങളും രാജകീയ മുദ്രകളും ശ്രദ്ധയിൽപ്പെട്ട കൂടുതൽ ഗവേഷണം നടത്തുകയും വിദഗ്ദ്ധരെ സമീപിക്കുകയുമായിരുന്നു. ഇത്തരത്തിലുള്ള കൃത്യമായ മാതൃകകൾ മുൻപ് കണ്ടെത്തിയിട്ടില്ലെങ്കിലും സമാനമായ ഡിസൈനുകൾ ചൈനീസ് പാത്രങ്ങളിൽ അപൂർവമായി കാണാറുണ്ടെന്ന് ലേലക്കമ്പനി വ്യക്തമാക്കി.

മെയ് 2023-ൽ നടന്ന ലേലത്തിൽ ബയേഴ്സ് പ്രീമിയം അടക്കം 58000 പൗണ്ടിനാണ് ഭരണികൾ വിറ്റുപോയത്. ലേലത്തിലൂടെ ലഭിച്ച തുകയുടെ ഒരു നല്ല പങ്ക് ഈ ഭരണികൾ വിറ്റ ലണ്ടനിലെ ഷോപ്പിന് നൽകാനാണ് ഇവ വിറ്റ വ്യക്തിയുടെ തീരുമാനം. സാധാരണ ത്രിഫ്റ്റഡ് ഷോപ്പുകളിൽ വരുന്ന ആയിരക്കണക്കിന് വസ്തുക്കളിൽനിന്ന് അപൂർവ പുരാവസ്തുക്കൾ വേർതിരിച്ചറിയുക എളുപ്പമല്ല. എന്നാൽ നിർമാണ രീതിയിലെ സൂക്ഷ്മതയും അപൂർവ മുദ്രകളും കൃത്യമായി ശ്രദ്ധിച്ചതാണ് സാധാരണക്കാരിൽ നിന്ന് ഈ വ്യക്തിയെ വേറിട്ടുനിർത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chinese ceramic pots
Next Story