യുവാക്കളെ ബഹിരാകാശ നിലയത്തിലെത്തിക്കാൻ ചൈന
text_fieldsബെയ്ജിങ്: ബഹിരാകാശ പദ്ധതിയിൽ കുതിച്ചുചാട്ടം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈന കൂടുതൽ ചെറുപ്പക്കാരെ അവരുടെ ബഹിരാകാശ നിലമായ ‘ടിയാൻഗോങ്ങി’ലേക്ക് അയക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുകയെന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ ശ്രമം.
ടിയാൻഗോങ്ങിൽ എപ്പോഴും മൂന്നുപേർ വീതമാണ് ഉണ്ടാവുക. ഇവരെ ഓരോ ആറുമാസത്തിലും മാറ്റും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ വിക്ഷേപണത്തറയിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് പര്യവേക്ഷകരുമായുള്ള മൊഡ്യൂളിന്റെ വിക്ഷേപണം. ബഹിരാകാശ സഞ്ചാരിയായ ടാങ് ഹോങ്ബോയാണ് സംഘത്തലവൻ. മുഴുവൻ പുരുഷന്മാരാണ്. ബഹിരാകാശ നിലയത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഘമായിരിക്കും ഇവരെന്ന് ചൈനീസ് വൃത്തങ്ങൾ പറഞ്ഞു. മൂന്നുപേരുള്ള സംഘത്തിന്റെ ശരാശരി പ്രായം 38 ആണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

