Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം

text_fields
bookmark_border
Chandrayaan 3
cancel

ബംഗളൂരു: ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ മൂന്ന് പേടകത്തിന്‍റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രന്‍റെ 170 കിലോമീറ്റർ അടുത്തും 4313 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് ഇനി പേടകം വലം വെക്കുക.

ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിന്‍റെ (ഇസ്ട്രാക്) മേൽനോട്ടത്തിലാണ് ഇത് നിർവഹിച്ചത്. ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടക്ക് രണ്ടാമത്തെ ഭ്രമണപഥം താഴ്ത്തൽ നടത്തുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ഭൂമിയുടെ ഭ്രമണപഥം വിട്ട് ലൂണാർ ട്രാൻഫർ ട്രജക്ടറിയിലായിരുന്ന പേടകത്തെ ഇന്നലെയാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ചന്ദ്രന്‍റെ 164 കിലോമീറ്റർ അടുത്തും 18074 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലം വെച്ചിരുന്നത്. ഇതിൽ നിന്നാണ് ഭ്രമണപഥം വീണ്ടും താഴ്ത്തിയത്.

ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറക്കാൻ നാലു തവണ കൂടി ഭ്രമണപഥം താഴ്ത്തും. 100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്നതോടെ ആഗസ്റ്റ് 17ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. തുടർന്ന് ചന്ദ്രന്‍റെ 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടത്തുമുള്ള ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് പ്രവേശിക്കും. ആഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുമെന്നാണ് കരുതുന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandrayaan 3 spacecraft successfully underwent a planned orbit reduction maneuver
Next Story