Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂമിയുടെ ഭ്രമണപഥത്തിൽ വിലസി ചന്ദ്രയാൻ മൂന്ന്; വേർപെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
Chandrayaan 3
cancel

ബംഗളൂരു: ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ഭ്രമണപഥത്തിൽ എത്തുന്നതിന്‍റെ വിഡിയോ പുറത്ത്. വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിൽ ഘടിപ്പിച്ച കാമറകൾ പകർത്തിയ ദൃശ്യങ്ങളാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയരുന്നത് മുതലുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ത്രസ്റ്റർ റോക്കറ്റ് വേർപ്പെടുന്നതും ക്രയോജനിക് എൻജിനിൽ നിന്ന് ചന്ദ്രയാൻ മൂന്ന് പേടകം വേർപെട്ട് ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളുണ്ട്.

ഇന്നലെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണതറയിൽ നിന്ന് വിക്ഷേപണ വാഹനമായ എൽ.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി വിക്ഷേപിച്ചത്. എൽ.വി.എം 3 റോക്കറ്റ് ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലാണ് എത്തിച്ചത്.

ഭൂമിയുടെ ഏറ്റവും അടുത്തു വരുന്ന അകലം (പെരിജി) 170 കിലോമീറ്ററും ഭൂമിയുടെ ഏറ്റവും ദൂരെയുള്ള അകലം (അപ്പോജി) 36500 കിലോമീറ്ററിലുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ മൂന്ന് ഭ്രമണം ചെയ്യുന്നത്. ഭൂമിയെ വലംവെക്കുന്ന പേടകം വരും ദിവസങ്ങളിൽ പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ സഹായത്തോടെ ഭ്രമണപഥം ഘട്ടം ഘട്ടമായി വികസിപ്പിച്ച് 40 ദിവസം കൊണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങും. ആഗസ്റ്റ് 24നാണ് ദൗത്യത്തിന്‍റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്‍റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chandrayaan-3: Lift-off, tracking and onboard views
Next Story