Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ-3 'ഹോപ്പ്'...

ചന്ദ്രയാൻ-3 'ഹോപ്പ്' പരീക്ഷണം: ചന്ദ്രന്റെ ഉപരിതലത്തിൽ രണ്ട് വ്യത്യസ്ത പാളികളുണ്ടെന്ന് കണ്ടെത്തൽ

text_fields
bookmark_border
ചന്ദ്രയാൻ-3 ഹോപ്പ് പരീക്ഷണം: ചന്ദ്രന്റെ ഉപരിതലത്തിൽ രണ്ട് വ്യത്യസ്ത പാളികളുണ്ടെന്ന് കണ്ടെത്തൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

ചന്ദ്രയാൻ-3 ലാൻഡർ അതിന്റെ നിശ്ചിത ദൗത്യ കാലാവധിയുടെ അവസാന ഘട്ടത്തിൽ നടത്തിയ 'ഹോപ്പ്' പരീക്ഷണം ഭാവിയിൽ ചന്ദ്രനിൽ നിന്ന് പേടകങ്ങൾ വീണ്ടും വിക്ഷേപിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ശേഷി തെളിയിക്കാൻ വേണ്ടി മാത്രമല്ലായിരുന്നു. ആ സമയത്ത് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് പേടകം ഇറങ്ങിയ സ്ഥലത്തെ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശാസ്ത്രജ്ഞർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

'അസ്ട്രോഫിസിക്കൽ ജേണലിൽ' പ്രസിദ്ധീകരിച്ച പുതിയ ഗവേഷണ പ്രബന്ധത്തിൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. 'റെഗോലിത്ത്' എന്നറിയപ്പെടുന്ന ചന്ദ്രന്റെ ഏറ്റവും മുകളിലത്തെ പാളി ഒരേപോലെയുള്ളതല്ലെന്നും, ഏതാനും സെന്റീമീറ്റർ മാത്രം താഴ്ചയിൽ അതിന്റെ ഭൗതിക-താപ ഗുണങ്ങളിൽ പ്രകടമായ മാറ്റങ്ങളുണ്ടെന്നുമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഉപരിതലത്തിലുള്ള വായുസഞ്ചാരമുള്ള, ഇളകിക്കിടക്കുന്ന പാളിക്ക് തൊട്ടുതാഴെ, അതായത് വെറും രണ്ട് മുതൽ ആറ് സെന്റീമീറ്റർ വരെ ആഴത്തിൽ വളരെ കട്ടിയുള്ളതും സാന്ദ്രതയേറിയതുമായ മറ്റൊരു പാളിയാണുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonScience Newsnew discoveryExperimentChandrayan 3
News Summary - Chandrayaan-3 'Hope' experiment: Discovery of two distinct layers on the Moon's surface
Next Story