Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷത്തിന്റെ പിന്നിലെ മസ്തിഷ്ക രസതന്ത്രം

text_fields
bookmark_border
സന്തോഷത്തിന്റെ പിന്നിലെ മസ്തിഷ്ക രസതന്ത്രം
cancel

ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രം വരുന്ന തലച്ചോറാണ് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും വികാരങ്ങൾ അനുഭവിക്കാനുമെല്ലാം നമ്മെ പ്രാപ്തരാക്കുന്നത്. പ്രായപൂർത്തിയായ ഒരാളുടെ തലച്ചോറിൽ ഏകദേശം 8600 കോടി നാഡീകോശങ്ങളുണ്ട്. ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്ന ഈ സങ്കീർണ സംവിധാനമാണ് നമ്മളിൽ സന്തോഷം ഉളവാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത്. സന്തോഷവുമായി ബന്ധപ്പെട്ട ഡോപ്പമിൻ, ഓക്സിടോസിൻ, സെറോട്ടോണിൻ, എൻഡോർഫിനുകൾ എന്നീ നാല് പ്രധാന ജീവരസങ്ങളെ ഇതിന്റെ ചുരുക്കപ്പേരുകൾ ചേർത്ത് 'ഡോസ്' എന്നും വിശേഷിപ്പിക്കുന്നു.

വ്യക്തമായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുമ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും ഒരു വ്യക്തിയിൽ 'ഡോപമിൻ' ഉൽപാദനം വർധിക്കുന്നു. ദിവസവും ശരാശരി ഏഴ് മണിക്കൂർ ഉറങ്ങുന്നതിലൂടെയും, പകൽ ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയും, 30 മിനിറ്റ് വ്യായാമത്തിലൂടെയും ശരീരത്തിന് ആവശ്യമായ ഡോപമിൻ ലഭിക്കും. കുടുംബങ്ങളിലും സുഹൃദ്‌വലയങ്ങളിലുമുള്ള സ്നേഹപൂർവമായ ഇടപെടലുകളിലൂടെയാണ് ഒരാളിൽ 'ഓക്സിടോസിൻ' വർധിക്കുന്നത്.

പരസ്പരമുള്ള കരുതൽ, ശ്രദ്ധയോടെയുള്ള കേൾക്കൽ, സ്നേഹപൂർവമായ ആലിംഗനം, കുടുംബത്തോടൊപ്പം ഫലപ്രദമായി സമയം ചെലവഴിക്കൽ എന്നിവ ഈ ഹോർമോണിന്റെ ഉൽപാദനം സംതുലിതാവസ്ഥയിൽ നിലനിൽക്കാൻ സഹായിക്കുന്നു. മനുഷ്യന്റെ മാനസികാവസ്ഥ, ഉറക്കം, വിശപ്പ്, വൈകാരിക നിയന്ത്രണം എന്നിവയെ സ്വാധീനിക്കുന്ന സന്ദേശവാഹകനാണ് 'സെറോട്ടോണിൻ'.

ആവശ്യത്തിനുള്ള ഉറക്കത്തിനും വ്യായാമത്തിനും പുറമെ പാൽ ഉൽപന്നങ്ങൾ, മുട്ട, നട്സ്, സീഡ്‌സ്, മീൻ എന്നിവയടങ്ങിയ ഭക്ഷണക്രമവും സെറോട്ടോണിൻ ഉൽപാദനത്തിന് സഹായിക്കുന്നു. ശരീരത്തിൽ സ്വാഭാവിക വേദനസംഹാരിയായി പ്രവർത്തിക്കുന്ന 'എൻഡോർഫിനുകൾ' ഉത്കണ്ഠകൾ കുറച്ച് സന്തോഷം നൽകുന്നു. സുഹൃത്തുക്കളോടുള്ള തുറന്ന സംസാരം, ചിരി, സംഗീതം, ശാന്തമായി ഇരിക്കൽ എന്നിവയിലൂടെ ഇത് ആവശ്യാനുസരണം ശരീരത്തിന് ലഭ്യമാകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - brain's primary happy chemicals
Next Story