Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right2,000 വർഷം പഴക്കം!...

2,000 വർഷം പഴക്കം! ചരിത്രത്തിലാദ്യമായി മാഗ്ന കോട്ടയിൽ നിന്ന് അപൂർവ്വ റോമൻ ഡൈസ് കണ്ടെത്തി

text_fields
bookmark_border
2,000 വർഷം പഴക്കം! ചരിത്രത്തിലാദ്യമായി മാഗ്ന കോട്ടയിൽ നിന്ന് അപൂർവ്വ റോമൻ ഡൈസ് കണ്ടെത്തി
cancel

ലണ്ടൻ: ബ്രിട്ടനിലെ നോർത്തംബർലാൻഡിലുള്ള മാഗ്ന റോമൻ കോട്ടയിൽ നടത്തിയ പുരാവസ്തു ഖനനത്തിനിടയിൽ 2,000 വർഷത്തിലധികം പഴക്കമുള്ള അപൂർവ്വ റോമൻ ഡൈസ് കണ്ടെത്തി. ഈ റോമൻ സൈറ്റിൽ നിന്ന് ഇത്തരത്തിലുള്ള ഒരു വസ്തു കണ്ടെത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പുരാതന കാലത്ത് അവിടെ ജീവിച്ചിരുന്നവർ തങ്ങളുടെ ഒഴിവുസമയങ്ങൾ എങ്ങനെയാണ് വിനിയോഗിച്ചിരുന്നത് എന്നാണ് പുരാവസ്തു ഗവേഷകർ വിലയിരുത്തുന്നത്.

വിൻഡോലാൻഡ ട്രസ്റ്റിന്റെ കീഴിലാണ് മാഗ്നയിലെ ഖനന പ്രവർത്തനങ്ങൾ നടക്കുന്നത്. നാഷണൽ ലോട്ടറി ഹെറിറ്റേജ് ഫണ്ടിന്റെ ധനസഹായത്തോടെ അഞ്ച് വർഷമായി നടന്നു വരുന്ന ഈ പദ്ധതി 2027 വരെ തുടരും. പ്രേട്ടോറിയം ബാത്‌ഹൗസിന്റെ ചൂളകൾക്ക് സമീപമുള്ള എട്ടാം ഘട്ട ഖനനത്തിനിടയിലാണ് എല്ലിനാൽ നിർമിച്ച ഈ ഗെയിമിങ് ഡൈസ് കണ്ടെത്തിയത്. ഖനനത്തിന് നേതൃത്വം നൽകിയ സൂ മിംഗേ ആണ് ഈ ചരിത്ര അവശിഷ്ടം പുറത്തെടുത്തത്.

സൈറ്റ് മാനേജ് ചെയ്യുന്ന വിൻഡോലാൻഡ ട്രസ്റ്റിന്റെ കമ്മ്യൂണിക്കേഷൻസ് മാനേജർ സോന്യ ഗാലവേ ഈ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചതായി വ്യക്തമാക്കി. ‘ഇത്രയും പഴക്കമുള്ളതും എന്നാൽ നമ്മൾ നിത്യജീവിതത്തിൽ സുപരിചിതമായതുമായ ഒരു വസ്തു കൈയിൽ പിടിക്കുമ്പോൾ, മാഗ്നയിലെ ജനങ്ങളുടെ മനുഷ്യകഥയാണ് അത് ജീവസുറ്റതാക്കുന്നത്.

എല്ലിനാൽ നിർമിച്ച ഈ ചെറിയ ഡൈസിൽ വളരെ മനോഹരവും സൂക്ഷ്മവുമായ അടയാളങ്ങളും കൊത്തുപണികളും പതിപ്പിച്ചിട്ടുണ്ട്. റോമൻ കാലഘട്ടത്തിൽ ഇത്തരം ഡൈസുകൾ നിർമിക്കാൻ മൃഗങ്ങളുടെ എല്ലുകളോ മാൻകൊമ്പുകളോ ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതിലെ സംഖ്യകളെ സൂചിപ്പിക്കുന്ന കുത്തുകൾ വളരെ ചെറിയ പ്രത്യേക ഡ്രിൽ ടൂളുകൾ ഉപയോഗിച്ചാണ് അത്യന്തം സൂക്ഷ്മതയോടെ തുരന്നെടുത്തത്.

റോമൻ ഡൈസുകളിൽ കൊത്തിവെച്ച കുഴികളും അടയാളങ്ങളും പെട്ടെന്ന് വ്യക്തമായി കാണുന്നതിനായി അക്കാലത്ത് അവയിൽ കറുത്ത മെഴുക് പോലുള്ള വസ്തുക്കൾ നിറക്കാറുണ്ടായിരുന്നു. ഇത് സംഖ്യകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കളിക്കാരെ സഹായിച്ചിരുന്നു.

ഈ കോട്ടയിൽ നിന്ന് ഇതിനുമുമ്പും റോമൻ കാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നിരവധി ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെമ്പ് മിശ്രിതത്തിലുള്ള റോമൻ ബെൽറ്റ് ബക്കിൾ, കുന്തത്തിന്റെ മുന എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിർത്തിയിലെ കാവൽ ജോലികളും കഠിനമായ പരിശീലനങ്ങളും കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ വിരസത ഒഴിവാക്കാനാണ് റോമൻ സൈനികർ ഇത്തരം ചൂതുകളികളിൽ ഏർപ്പെട്ടിരുന്നതെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RomanScience NewsArchaeologistsGamingexcavationArchaeological Site
News Summary - മാഗ്ന കോട്ടയിൽ നിന്ന് അപൂർവ്വ റോമൻ ഡൈസ് കണ്ടെത്തി
Next Story